‘അ​ബ്ഷ​റി’​​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പ്​; ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം

യാം​ബു: സൗ​ദി പാ​സ്പോ​ർ​ട്ട് (ജ​വാ​സ​ത്ത്) ഡ​യ​റ​ക്​​ട​റേ​റ്റി​​ന്‍റെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ ‘അ​ബ്ഷ​റി’​​ന്‍റെ പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശം അ​യ​ച്ചു​ള്ള ത​ട്ടി​പ്പി​നെ​തി​രെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ കീ​ഴി​ലു​ള്ള അ​ബ്ഷ​ർ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ-​മെ​യി​ൽ സ​ന്ദേ​ശം അ​യ​ക്കി​ല്ല. അ​ങ്ങ​നെ വ​ന്നാ​ൽ അ​ത്​ വ്യാ​ജ​മാ​യി​രി​ക്കു​മെ​ന്നും ച​തി​യി​ൽ​പെ​ടാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജ​വാ​സ​ത്ത് അ​റി​യി​ച്ചു.

വ്യാ​ജ ലി​ങ്കു​ക​ൾ ഉ​ണ്ടാ​ക്കി അ​ബ്ഷ​ർ വ​ഴി പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നെ കു​റി​ച്ച് വി​വ​ര​മു​ണ്ട്. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​ള്ള ആ​പ്ലി​ക്കേ​ഷ​നാ​ണ്​ അ​ബ്ഷ​ർ. ഇ​ത്ത​രം ത​ട്ടി​പ്പ്​ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​​ന്‍റെ ഭാ​ഗ​മാ​ണ് മു​ന്ന​റി​യി​പ്പ്.

അ​ബ്ഷ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പൂ​ർ​ണ വി​വ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റോ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടോ വ​ഴി മാ​ത്രം മ​ന​സ്സി​ലാ​ക്ക​ണം. പ​ക​രം വ്യാ​ജ ലി​ങ്കു​ക​ളോ ഫോ​ണോ വ​ഴി വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളോ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളോ ന​ൽ​ക​രു​ത്.

അ​ബ്ഷ​ർ യൂ​സ​ർ നെ​യിം, പാ​സ്‌​വേ​ഡ്, സ്ഥി​രീ​ക​ര​ണ കോ​ഡ് എ​ന്നി​വ ആ​രു​മാ​യും പ​ങ്കി​ട​രു​ത്. ഡേ​റ്റ​യു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം നി​ല​നി​ർ​ത്ത​ണം. സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്കാ​നും ലോ​ഗി​ൻ ചെ​യ്യാ​തി​രി​ക്കാ​നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും വ​ഞ്ച​ന​ക്ക് വി​ധേ​യ​രാ​കാ​തി​രി​ക്കാ​നും ഏ​റെ ശ്ര​ദ്ധ​വേ​ണ​മെ​ന്നും ജ​വാ​സ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. അ​ബ്ഷ​ർ ആ​പ്ലി​ക്കേ​ഷ​നി​ലെ വി​വ​ര​ങ്ങ​ളും ബാ​ങ്കി​ങ് സേ​വ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ര​ഹ​സ്യ പി​ൻ ന​മ്പ​റു​ക​ളും ശേ​ഖ​രി​ച്ച് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ളെ രാ​ജ്യ​ത്ത്​ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നേ​ര​ത്തേ പി​ടി​കൂ​ടി​യി​രു​ന്നു. വി​വി​ധ ആ​ശ​യ വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ളും വ​ഴി ന​ട​ത്തു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് എ​ല്ലാ​വ​രും ബോ​ധ​വാ​ന്മാ​രാ​യി​രി​ക്ക​ണ​മെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Fraud in the name of 'Abshari'; Caution is advised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.