ഫ്രണ്ട്‌സ് മദീന ജേതാക്കൾ

മദീന: ഫ്രണ്ട്‌സ് മദീന ആർട്സ് ആൻറ്​ സ്പോർട്സ് ക്ലബ് 12ാം വാർഷികത്തോടനുബന്ധിച്ച് നാലാമത് ഫുട്​ബാള്‍ഫെസ്​റ്റ്​ സംഘടിപ്പിച്ചു.  ലാലീഗാ ഫ്ലഡ് ലിറ്റ്​ സ്​റ്റേഡിയത്തില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഫ്രണ്ട്സ് മദീനയും,  ജൂനിയർ ഫ്രണ്ട്സ് മദീനയും  യഥാക്രമം ജേതാക്കളായി. 
14 ടീമുകൾ പങ്കെടുത്ത ടൂര്‍ണമ​െൻറിൽ ഗോൾരഹിതമായ ഫൈനലിൽ അൽ ഹാർത്തി കോൾഡിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ഫ്രണ്ട്‌സ് മദീന പരാജയപ്പെടുത്തിയത്. ജൂനിയര്‍ വിഭാഗത്തില്‍ നടന്ന മത്സരത്തിൽ 'എഫ് സി  സോക്കർ മദീന' യെ  എതിരില്ലാത്ത ആറ്​ ഗോളിന്​ പരാജയപ്പെടുത്തിയാണ് 'ജൂനിയർ ഫ്രണ്ട്‌സ് മദീന' വിജയിച്ചത്.  
ഇസ്​ഹാഖ് മുസാഫിര്‍,  ശുക്കൂര്‍,  സൈദ് മൂന്നിയൂർ  വിജയികള്‍ക്ക് ട്രോഫികൾ കൈമാറി.  
മന്‍സൂര്‍ മണ്ണര്‍ക്കാടി​​െൻറ നേതൃത്വത്തില്‍ കുട്ടികൾക്ക്​ ഫുട്​ബാള്‍ പരിശീലനം നടന്നു.അജ്മല്‍ മുഴിക്കല്‍ അധ്യക്ഷത വഹിച്ചു.  
റഷീദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്​തു. സൈദ്‌ മൂന്നിയൂര്‍, ബഷീര്‍ കോഴിക്കോടന്‍, ഗഫൂര്‍ തെന്നല, മഹ്ഫൂസ് കുന്ദമംഗലം, ഹിഫ്സു മാവൂര്‍ എന്നിവര്‍  ആശംസകള്‍ നേർന്നു. ആഷിഖ്  പൊന്നാനി സ്വാഗതവും ഹനീഫ കുന്ദമംഗലം നന്ദിയും പറഞ്ഞു.

Tags:    
News Summary - friends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.