ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ്​ ഇ​നി​ഷ‍്യ​റ്റിവ് സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ്​ ഇ​നി​ഷ‍്യ​റ്റി​വ് സ​മ്മേ​ള​നം സ​മാ​പി​ച്ചു

റി​യാ​ദ്​: നി​ക്ഷേ​പ​ത്തി​​ന്‍റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ മാ​ത്ര​മ​ല്ല പ്ര​തി​സ​ന്ധി​ക​ളും ച​ർ​ച്ച ചെ​യ്​​ത എ​ട്ടാ​മ​ത്​ ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെ​ന്‍റ് ഇ​നി​ഷ‍്യറ്റിവ്​ അ​ന്താ​രാ​ഷ്​​ട്ര സ​മ്മേ​ള​ന​ത്തി​ന്​ റി​യാ​ദി​ൽ തി​ര​ശ്ശീ​ല വീ​ണു.

ചൊ​വ്വ മു​ത​ൽ വ്യാ​ഴം വ​രെ റി​യാ​ദ്​ ദ​റ​ഇ​യ​യി​ലെ റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​ത്തി​​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ​ഗ്​​ധ​രും ബി​സി​ന​സ്​ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളും വ്യ​വ​സാ​യ സം​രം​ഭ​ക​രും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ വാ​ണി വ്യ​വ​സാ​യ മ​ന്ത്രി പീ​യൂ​ഷ്​ ഗോ​യ​ലും പ​​ങ്കെ​ടു​ത്ത്​ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

‘ഒ​രു അ​ന​ന്ത​മാ​യ ച​ക്ര​വാ​ളം, നാ​ളെ​യെ രൂ​പ​പ്പെ​ടു​ത്താ​ൻ ഇ​ന്ന് നി​ക്ഷേ​പി​ക്കു​ന്നു’ എ​ന്ന ടാ​ഗ​്ലൈ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ 5,000 അ​തി​ഥി​ക​ളും 500 പ്ര​ഭാ​ഷ​ക​രു​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്​.

200 സെ​ഷ​നു​ക​ളി​ലാ​യി ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ത​ന്ത്ര​ങ്ങ​ൾ, ആ​ഗോ​ള സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യി​ൽ ആ​ഫ്രി​ക്ക​യു​ടെ പ​ങ്ക്, നേ​തൃ​ത്വ​സ്ഥാ​ന​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വ​ർ​ധി​പ്പി​ക്ക​ൽ, സാ​മ്പ​ത്തി​ക സ്ഥി​ര​ത, തു​ല്യ വി​ക​സ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ചെ​റു​ക്ക​ൽ, സൈ​ബ​ർ സു​ര​ക്ഷ, നി​ർ​മി​ത ബു​ദ്ധി, ന​വീ​ക​ര​ണം, ആ​രോ​ഗ്യം, ജി​യോ​പൊ​ളി​റ്റി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്​​തു. സ​മ്മേ​ള​നം സ​മാ​പി​ച്ച​ത്​ ബി​സി​ന​സ്​ സം​രം​ഭ​ക​ത്വ മേ​ല​യെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന നി​ര​വ​ധി ക​രാ​റു​ക​ൾ ബാ​ക്കി​യാ​ക്കി​യാ​ണ്. നി​ര​വ​ധി ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ബി​സി​ന​സ്​ ഉ​ട​മ്പ​ടി​ക​ളാ​ണു​ണ്ടാ​യ​ത്.

ലോ​ക​ത്തെ പ്ര​മു​ഖ ക​മ്പ​നി​ക​ളും വ​ൻ​കി​ട നി​ക്ഷേ​പ​ക​രും എ​ല്ലാം സം​ഗ​മി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തെ സു​പ്ര​ധാ​ന പൊ​തു, സ്വ​കാ​ര്യ മേ​ഖ​ലാ ക​മ്പ​നി​ക​ൾ അ​ന്താ​രാ​ഷ്​​ട്ര പ​ങ്കാ​ളി​ക​ളു​മാ​യി നി​ര​വ​ധി ബി​സി​ന​സ്​ ഉ​ട​മ്പ​ടി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടു. അ​രാം​കോ​യും റി​യാ​ദ്​ എ​യ​റും കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ സെൻറ​റു​മെ​ല്ലാം ഇ​തു​പോ​ലെ സു​പ്ര​ധാ​ന ക​രാ​റു​ക​ൾ ഒ​പ്പി​ട്ടു. പ​ല​തും അ​വ​ര​വ​രു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​ക​ളി​ൽ വ​ലി​യ നാ​ഴി​ക​ക്ക​ല്ലാ​വു​ന്ന ക​രാ​റു​ക​ളാ​ണ്.

Tags:    
News Summary - Future Investment Initiative Conference concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.