റിയാദ്: കായംകുളം പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ വിങ് ബലിപെരുന്നാൾ ദിനത്തിൽ വെർച്വലായി ഗ്ലോബൽ ഈദ് സംഗമം സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഹ മുസ്ലിയാർ ബാഖവി മുഖ്യപ്രഭാഷണം നടത്തി. മാനവികതയിൽ ഊന്നാത്ത ആഘോഷങ്ങൾക്ക് ഇസ്ലാമിൽ പ്രസക്തിയോ പ്രതിഫലമോ ഇെല്ലന്നും ജീവകാരുണ്യപരവും സഹജീവിസ്നേഹ പ്രകടനവും ഇല്ലാത്ത ഒരു ആഘോഷത്തെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ പരിപാടിയിൽ മജീദ് ചിങ്ങോലി മുഖ്യാതിഥിയായി.
അബ്ദുൽ കബീർ അൻവരി ആലപ്പുഴ ഈദ് ദിനസന്ദേശം അവതരിപ്പിച്ചു. ഡോ. സൈനുൽ ആബിദീൻ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ആയുർവേദ ചികിത്സയിലൂടെ സൗഖ്യം നേടാനുള്ള വഴികൾ അവതരിപ്പിച്ചു. എ.കെ. ഹാഷിർ സഖാഫി, ഷഫീഖ് കണ്ടല്ലൂർ (ഒമാൻ), കെ.വി.എം. ഹനീഫ (ബഹ്റൈൻ), റഷീദ് പാറക്കാട് (മുഹറഖ്), അഫ്സൽ (ബുറൈദ), ഷംസുദ്ദീൻ (അൽഖസീം), അഹമ്മദ് മങ്ങാട്ട്, ഇർഷാദ് കറ്റാനം എന്നിവർ സംസാരിച്ചു. പ്രവാസി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അജ്ലീഫ് ജൗഹരിയുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു. ഗ്ലോബൽ വിങ് ചെയർമാൻ അഷ്റഫ് കുറ്റിയിൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ കരുവിൽപീടിക സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.