റിയാദ്: ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന നിലമ്പൂർ നിവാസികളായ പ്രവാസികളുടെ പൊതുവേദി എന്ന നിലയിൽ ഗ്ലോബൽ നിലമ്പൂർ പ്രവാസി സംഘടന രൂപവത്കരിച്ചു.സംഘടനയുടെ ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ പോത്തുകല്ല് പ്രവാസി സേവാകേന്ദ്ര പ്രതിനിധി അബ്ദുൽ കരീം നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി നൽകി.
ജി.സി.സി രാജ്യങ്ങളിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള നിലമ്പൂർ നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ഖത്തറിലെ പ്രവാസി ഗായകൻ ഫൈസൽ കുപ്പായി ഗാനങ്ങൾ ആലപിച്ചു. സുനിൽ ബോൺസ്റ്റൺ (യു.എ.ഇ) അധ്യക്ഷത വഹിച്ചു. മൻസൂർ ബാബു (റിയാദ്) റിപ്പോർട്ട് അവതരിപ്പിച്ചു. ലത്തീഫ് പുളിക്കൽ (യു.എ.ഇ), അബ്ദുല്ല വല്ലാഞ്ചിറ (റിയാദ്), അബ്ബാസ് പുളിക്കൽ (യു.എ.ഇ), താജുദ്ദീൻ മലപ്പുറവൻ (യു.എ.ഇ), ലാലു ഉമ്മൻ (യു.എ.ഇ), എ.പി. അബ്ദുൽ ഫത്താഹ് (ഖത്തർ), രാജേഷ് (ബഹ്റൈൻ), റിയാസ് കോർമത്ത് (യു.എ.ഇ), റഹ്മത്ത് (കുവൈത്ത്), ജാഫർ മൂത്തേടത്ത് (റിയാദ്), ടി.പി. സജിൽ (ദമ്മാം), സൈഫുദ്ദീൻ വാഴയിൽ (ജിദ്ദ) എന്നിവർ സംസാരിച്ചു.
ഹിദായത്ത് ചുള്ളിയിൽ (റിയാദ്) സ്വാഗതവും ഹാരിസ് മേത്തല (ഒമാൻ) നന്ദിയും പറഞ്ഞു.ഭാരവാഹികൾ: ഹിദായത്ത് ചുള്ളിയിൽ (റിയാദ്, പ്രസി), പി.ടി. റജ്മൽ (ജിദ്ദ), രാജേഷ് (ബഹ്റൈൻ, വൈ. പ്രസി), സുനിൽ ബോൺസ്റ്റൺ (യു.എ.ഇ, ജന. സെക്ര), മൻസൂർ ബാബു (റിയാദ്), അമ്മാർ (കുവൈത്ത്, ജോ. സെക്ര), ഹാരിസ് മേത്തല (ഒമാൻ, ട്രഷറർ), എം.ടി. വാഹിദ് (ഖത്തർ, മീഡിയ കൺവീനർ), ടി.പി. സജിൽ (ദമ്മാം, ചാരിറ്റി കൺവീനർ), പ്രവാസി പുനരധിവാസ പദ്ധതി കോഓഡിനേറ്റർമാർ: പി.വി. സാജിദ് (യു.എ.ഇ), നാസർ ഇല്ലിക്കൽ (റിയാദ്), ഇ.കെ. പർവീസ് (റിയാദ്). നിർവാഹക സമിതി അംഗങ്ങൾ: ജംഷീദ് (ഖത്തർ), താജുദ്ദീൻ (യു.എ.ഇ), രഞ്ജിത്ത് (യു.എ.ഇ), റഹ്മത്ത് (കുവൈത്ത്), ജാബിർ (ജിദ്ദ), ഷിബിൻ തോമസ് (ബഹ്റൈൻ), ഷിബു മേലേതിൽ (ദമ്മാം), ഷിജു മണലൊടി (ബ്രിട്ടൻ), അജയൻ ഇടിക്കുള (അമേരിക്ക). രക്ഷാധികാരികൾ: ലാലു ഉമ്മൻ കൊടിപ്പാറ, എം.ടി. നിലമ്പൂർ, അബ്ദുല്ല വല്ലാഞ്ചിറ, അബ്ദുൽ ലത്തീഫ് പുളിക്കൽ, അബ്ബാസ് പുളിക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.