റിയാദ്: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്, ഉത്സവ സീസണിന് മുന്നോടിയായി ‘ഗോള്‍ഡന്‍ ഗിഫ്റ്റ്' ഓഫറുകള്‍ പ്രഖ്യാപിച്ചു. സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായും സ്വർണ നാണയങ്ങള്‍ ലഭിക്കുന്നതാണ് ഓഫർ. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട നിരവധി ഉപ ബ്രാന്‍ഡുകളിലായി സ്വര്‍ണം വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ മനോഹരങ്ങളായ ആഭരണ ശേഖരങ്ങളും ഒരുക്കിയിട്ടുണ്ട്. പശ്ചിമേഷ്യ, തെക്കുകിഴക്ക് ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട് ലെറ്റുകളിലും മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 23 വരെ ഓഫര്‍ ലഭ്യമായിരിക്കും.
5,500 സൗദി റിയാലിന് വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ഗ്രാം സ്വർണ നാണയം സൗജന്യമായി നേടാം. 3,500 സൗദി റിയാലിന് വാങ്ങുമ്പോൾ അര ഗ്രാം സ്വർണ നാണയവും സൗജന്യമായി നേടാം. ഉത്സവ സീസണിന് മുന്നോടിയായി പുറത്തിറക്കുന്ന പ്രത്യേക ആഭരണ ശേഖരത്തിൽ ആകര്‍ഷകമായ ഡിസൈനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം, വജ്രങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍, മൈന്‍, ഇറ, പ്രഷ്യ, വിറാസ്, എത്നിക്സ്, ഡിവൈന്‍ തുടങ്ങിയ ഉപബ്രാന്‍ഡുകളുടെ വിശാലമായ ശ്രേണികളില്‍ പ്രത്യേക ഡിസൈനുകളും ലഭ്യമാക്കിയിട്ടുണ്ട്.
സമകാലിക ഫാഷനില്‍ രൂപകൽപന ചെയ്ത മനോഹരമായ ഡിസൈനുകളും 18 കാരറ്റ് സ്വർണ വിഭാഗത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓഫറുകളുടെ ഭാഗമായി എട്ടു ഗ്രാം സ്വർണ നാണയങ്ങൾ പണിക്കൂലിയില്ലാതെ ലഭിക്കും. 30 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ അവതരിപ്പിച്ച ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫര്‍ ബ്രാന്‍ഡിന്റെ പ്രതിബദ്ധതക്കുള്ള തെളിവാണെന്ന് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫറുകൾ വഴി ഏപ്രില്‍ 23 വരെ 10 ശതമാനം തുക മുന്‍കൂറായി നല്കി സ്വർണവിലയിലെ വ്യതിയാനത്തില്‍ നിന്ന് പരിരക്ഷ നേടാനാവും. ഈ കാലയളവില്‍ സ്വര്‍ണവില ഉയരുകയാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് ബ്ലോക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വർണം വാങ്ങാം. നിരക്ക് കുറയുകയാണെങ്കില്‍, കുറഞ്ഞ നിരക്കിലും വാങ്ങാം. ഉപഭോക്താക്കള്‍ക്ക് 50 ശതമാനം അല്ലെങ്കില്‍ 100 ശതമാനം അഡ്വാന്‍സ് നല്കി സ്വർണ വില ബ്ലോക്ക് ചെയ്യാന്‍ കഴിയും. ഈ സൗകര്യത്തിലൂടെ യഥാക്രമം മൂന്നു മാസവും ആറു മാസവും ഉപഭോക്താക്കള്‍ക്ക് സ്വർണ നിരക്ക് ബ്ലോക്ക് ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.