സൗദി അറേബ്യയിൽ ഹരിതവത്​കരണത്തിന്​ ഒരുകോടി വൃക്ഷത്തൈകൾ നടുന്ന കാമ്പയിന്​ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കം കുറിച്ചപ്പോൾ

ഹരിതവത്​കരണം: സൗദിയിൽ ഒരുകോടി വൃക്ഷത്തൈകൾ നടും

ജിദ്ദ: സൗദി അറേബ്യയിൽ ഹരിതവത്​കരണത്തിന്​ ഒരുകോടി വൃക്ഷത്തൈകൾ നടും. രാജ്യത്തെ വിവിധ മേഖലകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലുമായി 165 സ്ഥലങ്ങളിലാണ്​ ദേശീയ സസ്യസംരക്ഷണ കേന്ദ്രത്തി​െൻറയും പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയും​ ഇത്രയും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ പോകുന്നത്​.

ഇതിൽ 37 സ്ഥലങ്ങൾ മന്ത്രാലയത്തി​​​േൻറതാണ്​.​ സസ്യസംരക്ഷണം വികസിപ്പിക്കുക, മരുഭൂമീകരണം കുറക്കുക, പരിസ്ഥിതിയിലെ ജൈവവൈവിധ്യത്തെ പുനഃസ്ഥാപിക്കുക, നശിച്ച സസ്യജാലങ്ങൾ വീണ്ടും നട്ടുവളർത്തുക എന്നിവ ലക്ഷ്യമിട്ടു​ള്ളതാണ്​ കാമ്പയിനെന്ന്​ മന്ത്രാലയം വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണവും ജീവിതനിലവാരം ഉയർത്തുകയും പരിസ്ഥിതി സംരക്ഷണ സംസ്​കാരം ആളുകളിലുണ്ടാക്കുകയും കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നുണ്ട്​. വംശനാശ ഭീഷണി നേരിടുന്ന മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കും. ഇത്തരം ചെടികളുടെ തൈകൾ നഴ്​സറികളിൽ ലഭ്യമാക്കിയിട്ടുണ്ട്​. ദേശീയ പാർക്കുകളിലും മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും മ​ന്ത്രാലയം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.