‘ഔട്ട്ലെറ്റ് 2022’ ഷോപ്പിങ് ഉത്സവനഗരിക്കു ലഭിച്ച ഗിന്നസ് ലോക റെക്കോഡ്

റിയാദ് ഷോപ്പിങ് ഉത്സവനഗരിക്ക് ഗിന്നസ് ലോക റെക്കോഡ്

റിയാദ്: സൗദി ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി 1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ റിയാദ് കിങ് ഖാലിദ് റോഡിലെ റിഹാബിൽ ഒരുക്കിയ 'ഔട്ട്ലെറ്റ് 2022' ഷോപ്പിങ് ഉത്സവനഗരിക്ക് ഗിന്നസ് ലോക റെക്കോഡ്. ലോകത്ത് ഇതുവരെ സജ്ജീകരിച്ചതിൽ വിശാലതയിലും സൗകര്യങ്ങളിലും മുന്നിൽ നിൽക്കുന്ന താൽക്കാലിക ഷോപ്പിങ് ഉത്സവനഗരിയെന്ന നിലക്കാണ് ഗിന്നസ് റെക്കോഡ്. ശനിയാഴ്ച തുറന്ന വിശാലമായ ഷോപ്പിങ് ഏരിയയിൽ സ്ഥാപിച്ച കമനീയ സ്റ്റാളുകളിൽ 1500ലധികം അന്താരാഷ്ട്ര ബ്രാൻഡുകളാണ് അണിനിരന്നത്. ഇവയിൽതന്നെ 70 ശതമാനം വരെ വിലക്കിഴിവുകളുമുണ്ട്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ അടക്കമുള്ള വിശ്വോത്തര കമ്പനികളുടെ ഉൽപന്നങ്ങൾ നഗരിയിൽ ലഭ്യമാണ്. ഷോപ്പിങ് സൗകര്യം, വിനോദത്തിനും കുട്ടികളുടെ ഉല്ലാസത്തിനുമുള്ള മേഖലകൾ, ദേശീയവും അന്തർദേശീയവുമായ കോഫിഷോപ്പുകൾ, റസ്റ്റാറന്റുകൾ എന്നിവയും നഗരിയിൽ സജ്ജമാണ്.

Tags:    
News Summary - Guinness World Record for Riyadh Shopping Festival City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.