ജീ​വ​നെ​ടു​ക്കു​ന്ന സ്ത്രീ​ധ​നം!

വി​സ്മ​യ, ഉ​ത്ര, തു​ഷാ​ര, ഷ​ഹാ​ന, അ​ർ​ച്ച​ന, ഷ​ബ്‌​ന.. എ​ഴു​തി​യാ​ൽ അ​വ​സാ​നി​ക്കാ​ത്ത ലി​സ്​​റ്റി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഇ​ര​യാ​യി ഇ​പ്പോ​ഴി​താ തി​രു​വ​ന​ന്തു​പു​രം പാ​ലോ​ട്​ സ്വ​ദേ​ശി ഇ​ന്ദു​ജ​യും. വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ലും പു​രോ​ഗ​മ​ന​ത്തി​ലും മു​ൻ​പ​ന്തി​യി​ലെ​ന്ന് മേ​നി ന​ടി​ക്കു​ന്ന കേ​ര​ള​ത്തി​ൽ സ്ത്രീ​ധ​ന ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​​ന്റെ പേ​രി​ൽ ജീ​വ​ൻ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്ന പെ​ൺ​കു​ട്ടി​ക​ളു​ടെ പേ​രു​ക​ളാ​ണി​വ.

1961ൽ ​പാ​ർ​ല​മെൻറ്​ പാ​സാ​ക്കി​യ ശ​ക്ത​മാ​യ നി​യ​മ​വും 2005ലെ ​ഗാ​ർ​ഹി​ക പീ​ഡ​ന നി​രോ​ധ​ന​നി​യ​മ​വു​മു​ള്ള നാ​ട്ടി​ലാ​ണ് സ്ത്രീ​ധ​ന പീ​ഡ​ന​ങ്ങ​ളും തു​ട​ർ​ന്നു​ള്ള മ​ര​ണ​ങ്ങ​ളും തു​ട​രു​ന്ന​ത്. സ്ത്രീ​ധ​ന സം​ബ​ന്ധ​മാ​യ കേ​സു​ക​ളും ദി​നം​പ്ര​തി കൂ​ടി വ​രു​ക​യാ​ണ്. 28 കു​ടും​ബ കോ​ട​തി​ക​ളാ​യി ഒ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

കൊ​ല്ല​ത്ത് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പ​ട്ടി​ണി​ക്കി​ട്ട് കൊ​ന്ന തു​ഷാ​ര മ​രി​ക്കു​മ്പോ​ൾ ശ​രീ​രം അ​സ്ഥി​കൂ​ടം പോ​ലെ 20 കി​ലോ മാ​ത്ര​മാ​യി​രു​ന്നു എ​ന്ന കേ​ട്ട് കേ​ൾ​വി​യി​ല്ലാ​ത്ത ക്രൂ​ര​ത​യു​ടെ വാ​ർ​ത്ത മ​ല​യാ​ള​ക്ക​ര ഞെ​ട്ട​ലോ​ടെ​യാ​ണ്​ കേ​ട്ട​ത്. മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​ക്കി​യും കെ​ട്ടി​ത്തൂ​ക്കി​യും പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചും സ്ത്രീ​ധ​ന​ത്തി​​ന്റെ പേ​രി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കി​രാ​ത സം​ഭ​വ​ങ്ങ​ൾ​ക്കും ന​മ്മ​ൾ സാ​ക്ഷി​ക​ളാ​യി. ക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​ത്തി​നി​ടെ 70ൽ ​അ​ധി​ക​വും ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തി​നി​ടെ 245ൽ ​അ​ധി​ക​വും സ്ത്രീ​ധ​ന പീ​ഡ​ന മ​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലു​ണ്ടാ​യി എ​ന്ന​താ​ണ് ക​ണ​ക്ക്. ഇ​പ്പോ​ഴും ഇ​ത് തു​ട​രു​ന്നു... സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​ന്ന മാ​റാ​രോ​ഗ​മാ​യി സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം എ​ന്ന​ത് സാം​സ്കാ​രി​ക കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്നു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കു​പോ​ലും സ്ത്രീ​ധ​നം എ​ന്ന വി​പ​ത്തി​ന് മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി ഷ​ഹാ​ന, കോ​യ​മ്പ​ത്തൂ​രി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത കൊ​ല്ലം സ്വ​ദേ​ശി​നി​യും കോ​ള​ജ് പ്ര​ഫ​സ​റു​മാ​യ ശ്രു​തി, ഡെൻറ​ൽ ടെ​ക്നീ​ഷ്യ​നാ​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​സി​യ... പ​ട്ടി​ക നീ​ളു​ന്നു. വ​ലി​യ വാ​ർ​ത്താ​പ്ര​ധാ​ന്യം കി​ട്ടാ​തെ പോ​യ, മ​രി​ച്ച​തു​പോ​ലെ ജീ​വി​ക്കു​ന്ന ഒ​രു​പാ​ട് ജീ​വി​ത​ങ്ങ​ളും ന​മു​ക്ക് ചു​റ്റി​ലു​മു​ണ്ട്. വി​ശ്വ​സി​ച്ചേ​ൽ​പി​ച്ച, സം​ര​ക്ഷി​ക്കേ​ണ്ട ക​ര​ങ്ങ​ൾ ത​ന്നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി പെ​ൺ​കു​ട്ടി​ക​ളെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ട്ട​പ്പോ​ൾ, സ്വ​ന്തം മ​ക​ളെ ന​ഷ്​​ട​പ്പെ​ട്ട​തി​ന്റെ പേ​രി​ൽ വേ​ദ​ന തി​ന്ന് മ​രി​ച്ചു​ജീ​വി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന് മാ​താ​പി​താ​ക്ക​ളും കു​ടും​ബ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലു​ണ്ട്.

പു​രോ​ഗ​മ​ന സ​മൂ​ഹം എ​ന്ന്​ അ​വ​കാ​ശ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽ, ശ​ക്ത​മാ​യ നി​യ​മം ഉ​ണ്ടാ​യി​ട്ടു​പോ​ലും ഇ​ത് ആ​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​ത് അ​ങ്ങേ​യ​റ്റം നാ​ണ​ക്കേ​ടാ​ണ്. ശ​ക്ത​മാ​യ നി​യ​മ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ലൂ​ടെ ഇ​തി​ന് അ​റു​തി​വ​രു​ത്താ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ളും അ​ധി​കാ​ര വ​ർ​ഗ​ങ്ങ​ളും മു​ന്നോ​ട്ടു വ​ര​ട്ടെ, മ​ത​സം​ഘ​ട​ന​ക​ൾ അ​തി​ന് പി​ന്തു​ണ ന​ൽ​ക​ട്ടെ! ത​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പെ​ൺ​കു​ട്ടി​ക​ൾ വീ​ട്ടു​കാ​രോ​ട് പ​റ​യു​മ്പോ​ൾ അ​വ​രോ​ട് എ​ങ്ങ​നെ​യെ​ങ്കി​ലും അ​ഡ്ജ​സ്​​റ്റ്​ ചെ​യ്ത് നി​ൽ​ക്കാ​ൻ പ​റ​യു​ന്ന രീ​തി മാ​റ്റി അ​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കി അ​വ​രെ ചേ​ർ​ത്ത് പി​ടി​ച്ചാ​ൽ പ​ല ജീ​വ​നു​ക​ളും ര​ക്ഷി​ക്കാ​ൻ ക​ഴി​യും. ഇ​നി ഒ​രു പെ​ൺ​കു​ട്ടി​യു​ടെ​യും ജീ​വ​ൻ സ്ത്രീ​ധ​ന​ത്തി​​ന്റെ പേ​രി​ൽ പൊ​ലി​യാ​തി​രി​ക്ക​ട്ടെ.

Tags:    
News Summary - gulf madhyamam inbox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.