ജിദ്ദ: മദീന ആസ്ഥാനമായി ഹദീസുന്നബവി കോംപ്ലക്സ് സ്ഥാപിക്കാൻ സൽമാൻ രാജാവ് കൽപന പുറപ്പെടുവിച്ചു. ലോകത്തെ ഹദീസ് പണ്ഡിതന്മാർ ഉൾക്കൊള്ളുന്ന വൈജ്ഞാനിക കൗൺസിൽ ഇതിെൻറ കീഴിലുണ്ടാകണമെന്നും അതിെൻറ മേധാവിയുടെയും അംഗങ്ങളുടെയും നിയമനം രാജകൽപനയിലൂടെ ആയിരിക്കണമെന്നും വിജ്ഞാപനത്തിലുണ്ട്. കോപ്ളക്സിന് കീഴിൽ വൈജ്ഞാനിക കൗൺസിൽ മേധാവിയായി മുതിർന്ന പണ്ഡിതസഭാംഗം ശൈഖ് മുഹമ്മദ് ബിൻ ഹസൻ ആലുശൈഖിനെ നിയമിച്ചും സൽമാൻ രാജാവ് ഉത്തരവിറക്കി. കിങ് സൽമാൻ ഹദീസുന്നബവി കോംപ്ലക്സ് എന്ന പേരിലാവും ഇത് അറിയപ്പെടുക.
മദീനയിൽ കിങ് സൽമാൻ ഹദീസുന്നബവി കോംപ്ലക്സ് നിർമിക്കാനുള്ള തീരുമാനം മഹത്തായ നേട്ടമാണെന്ന് സൗദി വാർത്ത സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. അവാദ് അൽ അവാദ് ട്വിറ്ററിൽ പറഞ്ഞു. ഇസ്ലാമിക സേവന മേഖലയിൽ മഹത്തായ കർമമായി ഇതു ചേർക്കപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രവാചക ചര്യ സംരക്ഷിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും രാജ്യം കാണിക്കുന്ന അതീവ താൽപര്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. സൽമാൻ രാജാവിന് കൂടുതൽ നന്മകളുണ്ടാകെട്ട എന്ന് അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.