ജിദ്ദ: രാജ്യത്തിനകത്തെ വിദേശികൾക്ക് ഹജ്ജിന് അപേക്ഷ നൽകുന്നതിനുള്ള സമയപരിധി ഇന്നു (വെള്ളിയാഴ്ച) അവസാനിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹജ്ജ് മന്ത്രാലയം ഹജ്ജിന് അപേക്ഷ ക്ഷണിച്ചത്.
ഇൗ വർഷത്തെ ആകെ തീർഥാടകരിൽ 70 ശതമാനവും രാജ്യത്തുള്ള വിദേശികളായിരിക്കുെമന്നും സ്വദേശികളുടെ അനുപാതം 30 മാത്രമായിരിക്കുമെന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹജ്ജിന് അപേക്ഷിക്കുന്നവർക്ക് കർശന നിബന്ധനകളുണ്ട്. അവ പൂർത്തിയാക്കിയവർക്ക് മാത്രമേ ഹജ്ജിന് അവസരമുണ്ടാകൂ.
localhaj.haj.gov.sa എന്ന ലിങ്കിലാണ് അപേക്ഷ നൽകേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഹജ്ജ് തെരഞ്ഞെടുപ്പിനുള്ള പ്രധാന മാനദണ്ഡങ്ങളായി നിശ്ചയിച്ചിരിക്കുന്നത് ആരോഗ്യ കാര്യങ്ങളാണ്. വിട്ടുമാറാത്ത രോഗങ്ങൾ ഇല്ലാത്തവരായിരിക്കണം.
കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആർ സർട്ടിഫിക്കറ്റ് വേണം. മുമ്പ് ഹജ്ജ് നിർവഹിക്കാത്തവരും 20 നും 50 നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.