ഹജ്ജ്​ പെരുമാറ്റചട്ടങ്ങൾ പ്രഖ്യാപിച്ചു; പുണ്യനഗരങ്ങളിലേക്ക്​ പ്രവേശനം അനുമതിയുള്ളവർക്ക് മാത്രം

ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തിൽ സൗദിയിലെ പരിമിതമായ തീർഥാടകരെ മാത്രം പ​െങ്കടുപ്പിച്ച്​ ഹജ്ജ്​  നടത്താനുള്ള സൗദി ഹജ്ജ്​ മന്ത്രാലയം തീരുമാനത്തി​​​െൻറ അടിസ്ഥാനത്തിൽ പെരുമാറ്റചട്ടം പ്രഖ്യാപിച്ചു. തീർഥാടന കാലത്ത്​ പാലിക്കേണ്ട പ്രോ​േട്ടാകോളുകൾ ദേശീയ രോഗപ്രതിരോധ കൺട്രോൾ സ​​െൻററാണ്​ പ്രഖ്യാപിച്ചത്​. ​ഹജ്ജ്​ സുരക്ഷിതവും സമൂഹ അകലം പാലിച്ചും ആയിരിക്കാൻ വേണ്ട കാര്യങ്ങളാണ്​ പ്രോ​േട്ടാകാളുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. തീർഥാടകരുടെ താമസസ്​ഥലങ്ങൾ, ഭക്ഷണം കഴിക്കുന്ന ഇടങ്ങൾ, ബസ്​, ബാർബർ ​േഷാപ്പ്​, അറഫ, മിന, മുസ്​ദലിഫ, ജംറ, മസ്​ജിദുൽ ഹറാം എന്നിവിടങ്ങളിലും നീരിക്ഷണ, ബോധവത്​കരണ രംഗത്തും ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ നിർദേശങ്ങളാണ്​ പെരുമാറ്റ ചട്ടത്തിലുള്ളത്​.

ഹജ്ജ്​ സേവന ദാതാക്കൾ ശ്രദ്ധിക്കേണ്ടത്​:​ 
1. ദുൽഖഅദ്​ 28 മുതൽ ദുൽഹജ്ജ്​ 10 വരെ അനുമതി പത്രമില്ലാത്തവരെ മിന, മുസ്​ദലിഫ, അറഫ എന്നിവിടങ്ങളിലേക്ക്​ പ്രവേശിക്കുന്നത്​ കർശനമായി തടയണം.
2. പനി, ചുമ, മൂക്കൊലിപ്പ്​, തൊണ്ട വേദന എന്നിവയോ മണം, രൂചി എന്നിവ പെ​െട്ടന്ന്​ നഷ്​ടപ്പെടലോ പോലുള്ള ലക്ഷണങ്ങളുള്ളവർക്ക്​ ഹജ്ജിന്​ അനുവാദം നൽകരുത്​.  

3. ഹജ്ജ്​ വേളയിൽ രോഗബാധയുണ്ടെന്ന്​ സംശയിക്കുന്നവരെ കണ്ടെത്തിയാൽ​​ ഡോക്​ടർമാരുടെ വിലയിരുത്തലിനുശേഷം ഹജ്ജ്​ പൂർത്തിയാക്കാൻ അവസരം നൽകണം. എന്നാൽ രോഗബാധയുണ്ടെന്ന്​ സംശയിക്കുന്നവർക്ക്​ പ്രത്യേക കെട്ടിടങ്ങളും താമസ സൗകര്യങ്ങളുമൊരുക്കിയിരിക്കണം. രോഗവസ്​ഥക്കനുസരിച്ചായിരിക്കും തുടർ ഹജ്ജ്​ നടപടികൾ. 

4. ഹജ്ജ്​ സേവനത്തിലേർപ്പെടുന്നവരും തൊഴിലാളികളും തീർഥാടകരും എല്ലായ്​പ്പോഴും മാസ്​ക്​ ധരിക്കണം. നിശ്ചിത സ്​ഥലത്ത്​ മാത്രമേ മാസ്​ക്​ അഴിച്ചുവെക്കാൻ പാടുള്ളൂ.
5. തീർഥാടകർ സംഗമിക്കു​ന്ന സ്​ഥലങ്ങളിലും ലഗ്ഗേജുകൾ കൈമാറു​േമ്പാഴും സമൂഹ അകലം പാലിക്കാൻ ആവശ്യപ്പെട്ടുള്ള സ്​റ്റിക്കറുകൾ പതിച്ചിരിക്കും.

6. വ്യക്തിഗത ഉപകരണങ്ങൾ തീർഥാടകർക്കിടയിൽ പങ്കിടുന്നത്​ തടയണം.
7. ലിഫ്​റ്റുകളിൽ നിശ്ചിത ആളുകളിൽ കൂടുതൽ കയറ്റാതിരിക്കുക. സമൂഹ അകലം പാലിക്കുക.
8. താമസകേന്ദ്രങ്ങളിലെ റിസപ്​ഷൻ, ഇരിപ്പിടങ്ങൾ, കാത്തിരിപ്പ്​ സ്ഥലങ്ങൾ, വാതിൽ പിടികൾ, ഡൈനിങ്​ ടേബിളുകൾ തുടങ്ങിയവ ഇടക്കിടെ വൃത്തിയാക്കുക.

9. അഴുക്കുകൾ സോപ്പും വെള്ളവുമുപയോഗിച്ച്​ നീക്കം ചെയ്യണം.
10. ​കക്കൂസുകളും അംഗശുചീകരണ സ്​ഥലങ്ങളും ഇടക്കിടെ ശുചീകരിക്കണം.
11. ശുചീകരണ ​ജോലികൾ രേഖപ്പെടുത്താൻ ​പ്രത്യേക രജിസ്​റ്റർ ഒരുക്കണം.

12. ഉപകരണങ്ങൾക്കടുത്ത്​ സ്​​െറ്ററിലൈസറുകൾ ഒരുക്കണം.
13. എല്ലാവിധ പ്രിൻറിങ്​ വസ്​തുക്കളും മാഗസിനുകളും എടുത്തുമാറ്റണം.
14. ജമാഅത്ത്​ നമസ്​കാരവേളയിൽ നിർബന്ധമായും മാസ്​ക്​ ധരിക്കണം. പള്ളിയിലേതുപോലെ സമൂഹ അകലം പാലിക്കണം.

താമസ കേ​ന്ദ്രങ്ങളിൽ ശ്രദ്ധിക്കേണ്ടത്​:
1. റിസപ്​ഷൻ ജോലിക്കാർ മാസ്​ക്​ ധരിക്കണം
2. ഉപരിതലം ഇടക്കിടെ ശുചീകരിക്കണം.

3. റൂമിന്​ പുറത്ത്​ പോകു​േമ്പാൾ താമസക്കാർ നിർബന്ധമായും മാസ്​ക്​ ധരിച്ചിരിക്കണം
4. ലഗ്ഗേജുകളു അത്​ കൊണ്ടുപോകാനുള്ള വാഹനങ്ങളും ഇടക്കിടെ അണുമുക്​തമാക്കണം. അതിനായി പ്രത്യേക ജോലിക്കാരെ നിയമിക്കണം. അവർക്ക്​  പരിശീലനം നൽകണം.

ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത്​:
1. വെള്ളം, സംസം എന്നിവ ഒരൊറ്റ തവണ ഉപയോഗിക്കാൻ പാകത്തിൽ പാക്കറ്റുകളിലാക്കണം.
2. ഹറമിലും പുണ്യസ്​ഥലങ്ങളിലുമുള്ള കൂളറുകൾ നീക്കണം.
3. ഭക്ഷണം ഒ​രോ തീർഥാടകനും വെവ്വേറെ പാക്ക്​​ ചെയ്​ത രീതിയിലായിരിക്കണം. ഭക്ഷണം നൽകുന്ന സ്​ഥലത്ത്​ സ്​​െറ്ററിലൈസറുകൾ ഒരുക്കണം. വേഗത്തിൽ എത്തിപ്പെടാൻ കഴിയുന്ന സ്​ഥലമായിരിക്കണം.

4. ജോലിക്കാർ ഇടക്കിടെ കൈ കഴുകിയിരിക്കണം.
5. ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ, കപ്പുകൾ തുടങ്ങിയവ ഒരൊറ്റ തവണ ഉപയോഗിക്കുന്നതായിരിക്കണം.
6. തീൻമേശകളിൽ തുണി കവറുകൾ ഉപയോഗിക്കാം. ഒരോ ഉപയോഗത്തിനുശേഷം അവ മാറ്റി വൃത്തിയാക്കണം.

7. ഭക്ഷണം വിതണം ചെയ്യുന്നവർക്ക്​ മാസ്​കുകളും രോഗപ്രതിരോധ വസ്​ത്രങ്ങളും ഒരുക്കിയിരിക്കണം.
8. എല്ലാ മേശകൾക്കും സമീപം ടിഷ്യൂ പേപ്പറുകൾ വെക്കണം
9. ഭക്ഷണ വിതരണം നടത്തു​േമ്പാൾ സമൂഹ അകലം പാലിക്കണം.
10. ജോലിക്കാരുടെ എണ്ണം കുറക്കണം. തൊഴിലാളികൾ കൂട്ടംകൂടിയിരിക്കുന്നത്​ ഒഴിവാക്കണം.

ബസുകളിൽ പാലിക്കേണ്ട കാര്യങ്ങൾ:
1. ഒരോ ഗ്രൂപ്പിനും ബസ്​ നിർണയിക്കണം. തീർഥാടകന്​ മുൻകൂട്ടി സീറ്റ്​ നമ്പർ നിശ്ചയിക്കണം. എപ്പോഴും ഒരേ സീറ്റിൽ തന്നെ ഇരിക്കണം.
2. ബസിനുള്ളിൽ ആരെയും നിന്ന്​ യാത്ര ചെയ്യാൻ അനുവദിക്കരുത്​.
3. ഇറങ്ങാനും കയറാനും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കണം.

4. ഏതെങ്കിലും യാത്രക്കാരന്​ കോവിഡ്​  സ്​ഥിരീകരിച്ചാൽ ബസ്​ പൂർണമായും അണുമുക്തമാക്കുന്നത്​ വരെ സർവിസ്​ നിർത്തിവെക്കണം.
5. അണുനാശിനികളും ടിഷ്യൂ പേപ്പറുകളും ഒരുക്കണം.
6. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ കൂടരുത്​. സമൂഹ അകലം പാലിച്ച്​ ഇരിക്കണം.
7. ബസ്​ ജീവനക്കാരും യാത്രക്കാരും മാസ്​ക്​ എപ്പോഴും ധരിക്കണം.
8. ഡ്രൈവർമാർ യാത്രക്കാരുമായുള്ള സമ്പർക്കം ഒഴിവാക്കണം.

ബാർബർ ​ഷോപ്പിൽ ശ്രദ്ധിക്കേണ്ടത്​:
1. ഉപകരണങ്ങൾ ഒരൊറ്റ തവണ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
2. ജോലികാർ മാസ്​ക്​, മുഖം കവചം പോലുള്ളവ ധരിക്കണം.
3. ഉപയോഗിച്ച വസ്​തുക്കൾ അടച്ചിട്ട അവശിഷ്​ട പെട്ടിയിലേക്ക്​ നീക്കണം.
4. കസേരകൾ, ബ്രഷുകൾ തുടങ്ങിയവ എപ്പോഴും അണുമുക്തമാക്കണം.

അറഫ, മുസ്​ദലിഫ, മിന എന്നിവിടങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങൾ:
1. തീർഥാടകർക്ക്​ നിശ്ചിത സ്​ഥലം നിശ്ചയിക്കണം. സ്​ഥലംമാറി മാറി താമസിക്കാതിരിക്കുക.
2. ഭക്ഷണം മുൻകുട്ടി പാക്കറ്റുകളിലാക്കി മാത്രം​ വിതരണം ചെയ്യണം.
3. സംഘം ചേരാതിരിക്കുക. സമൂഹ അകലം പാലിക്കണം.
4. ഒരോ തമ്പിലും പത്തിൽ കൂടുതൽ തീർഥാടകരുണ്ടാകാൻ പാടില്ല.
5. കക്കൂസ്​, അംഗശുചീകരണ സ്​ഥലങ്ങളിലെ തിരക്ക്​ തടയുക. 

ജംറകളിൽ കല്ലെറിയാൻ പോകു​േമ്പാൾ ശ്രദ്ധിക്കേണ്ടത്​:
1. തീർഥാടകന്​ മുൻകൂട്ടി അണുമുക്തമാക്കിയ കല്ലുകൾ വിതരണം ചെയ്യണം. മുദ്രവെച്ച ബാഗുകളിലോ പൊതിഞ്ഞോ ആയിരിക്കണം നൽകേണ്ടത്​.
2. ഒരേസമയം കല്ലെറിയുന്ന തീർഥാടകരുടെ എണ്ണം ഒാരോ റൗണ്ടിലും ഒരു ഗ്രൂപ്പിൽ 50 പേരിൽ കവിയരുത്​. 
3. ഒരോ വ്യക്തികൾക്കിടയിലും ഒന്നര മീറ്റർ അകലം പാലിക്കണം. ജംറകളിലേക്ക്​ പോകു​േമ്പാൾ മുഴുവൻ ഹാജിമാർക്കും വേണ്ട മാസ്ക്കുകൾ, സ്​റ്റെറിലൈസറുകൾ എന്നിവ ഒരുക്കണം.

മസ്​ജിദുൽ ഹറാമിൽ പാലിക്കേണ്ട കാര്യങ്ങൾ:
1. മത്വാഫിലേക്ക്​ തീർഥാടകരെ സംഘമായും സമയബന്ധിതവുമായും കടത്തിവിടണം. ഒരോ വ്യക്തിയും ചുരുങ്ങിയത്​ ഒന്നര മീറ്റർ അകലം പാലിക്കണം. സംഘാടകർ തിരക്ക്​ കുറക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
2. സഅ്​യി​​​െൻറ സമയത്ത്​ സമൂഹ അകലം പാലിക്കാനാവശ്യമായ നടപടി സ്വീകരിക്കണം.

3. ഹറമിനുള്ളി​ൽ കൂടിച്ചേരൽ പൂർണമായും ഒഴിവാക്കണം.
4. കഅ്​ബയിലൊ ഹജ്​റുൽ അസ്​വദിലൊ​ സ്​പർശിക്കുന്നതും ചുംബിക്കുന്നതും വിലക്കണം​. അവിടെ ബാരിക്കേഡുകൾ ഉയർത്തണം. നിരീക്ഷകന്മാരെ നിയോഗിക്കണം.
5. പ്രവേശനത്തിനും പുറത്തുകടക്കാനും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കണം. തിരക്കൊഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.

6. സംസം കൂളറുകളുടെ അടുത്ത്​ തിരക്കൊഴിവാക്കണം. നിലത്ത്​ സ്​റ്റിക്കർ പതിക്കണം. സംസം സൂക്ഷിക്കുന്ന പാത്രങ്ങളും മറ്റും തീർഥാടകർ ഉപയോഗിക്കുന്നത്​ തടയണം.
7. ഹറമിനകത്തേക്കും പുറത്തെ മുറ്റങ്ങളിലും ഭക്ഷണം കൊണ്ടുവരാൻ പാടില്ല. അവിടെ വെച്ച്​ കഴിക്കാനും പാടില്ല. 

8. കക്കൂസുകൾ, അംഗ ശുചീകരണ സ്​ഥലങ്ങൾ എന്നിവിടങ്ങളിൽ തിരക്കൊഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.
9. ഹറമിലേക്ക്​ പോകു​േമ്പാൾ തീർഥാടകർക്ക്​ ചെറിയ സ്​െറ്റ​റിലൈസറുകൾ വിതരണം ചെയ്യണം.
10. മത്വാഫും മസ്​അയും ഇടക്കിടെ ശുചീകരിക്കണം.

11. നമസ്​കാര വിരിപ്പുകൾ എടുത്തുമാറ്റണം. തീർഥാടകർ സ്വന്തമായ നമസ്​കാര വിരിപ്പുകൾ ഉപയോഗിക്കണം.
12. കസേരകളും ഉന്തുവണ്ടികളും ഉപയോഗിച്ചശേഷം അണുവിമുക്തമാക്കണം.
13. കക്കൂസ്​, അംഗ ശുചീകരണ സ്ഥലങ്ങൾ എന്നിവ ഇടക്കിടെ ശുചീകരിക്കണം. വായുസഞ്ചാര യോഗ്യമാക്കണം. താപനില കുറക്കാനാവശ്യമായ നടപടി  സ്വീകരിക്കണം. 

നിരീക്ഷണ രംഗത്ത്​ പാലിക്കേണ്ട കാര്യങ്ങൾ:
1. താമസകേന്ദ്രം, ബസ്​, ഹറം തുടങ്ങിയ സ്​ഥലങ്ങളിലേക്ക്​​ പ്രവേശിക്കു​േമ്പാൾ ശരീരത്തി​​​െൻറ താപനില അളക്കാൻ സംവിധാനമുണ്ടാകണം.
2. ഹജ്ജ്​ സേവനത്തിലേർപ്പെടുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും ശരീര താപനില ദിവസവും പരിശോധിക്കുകയും രേഖപ്പെടുത്തുകയും വേണം.

3. താമസ കെട്ടിടത്തിനകത്ത്​ മുഴുവൻ സമയം പ്രവർത്തിക്കുന്ന ക്ലിനിക്ക്​ ഉണ്ടാകണം.
4. ആംബുലൻസ്​ ടീം, തീവ്രപരിചരണ സംവിധാനമുള്ള മൊബൈൽ യൂനിറ്റ്​​ എന്നിവ ഹജ്ജ്​ നിർവഹിക്കാൻ പോകുന്ന സമയത്ത്​ ഉണ്ടാകണം.
5. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തിയാൽ രണ്ടാഴ്​ചത്തേക്ക്​ നിരീക്ഷിക്കണം. ഹജ്ജ്​ കഴിഞ്ഞശേഷം രണ്ടാഴ്​ച ക്വറൻറിനീലായിരിക്കണം.

ബോധവത്​കരണവുമായി ബന്ധപ്പെട്ടവ:
1. തുറസ്സായ ​സ്​ഥലങ്ങളിലും പ്രവേശന കവാടങ്ങളിലും വിവിധ ഭാഷകളിൽ രോഗപ്രതിരോധത്തിന്​ ശ്രദ്ധിക്കേണ്ടതും പിന്തുടരേണ്ടതുമായ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തണം.
2. ജോലിക്കാർക്ക്​ ബോധവത്​കരണുമായി ബന്ധപ്പെട്ട പരിശീലനം നൽകണം.

Tags:    
News Summary - hajj 2020 protocol published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.