ജിദ്ദ: രാജ്യത്തിനകത്തുനിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവർക്കുള്ള അപേക്ഷാ നടപടിക്രമങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയിലുള്ളവർക്ക് ഹജ്ജ് ചെയ്യാൻ മന്ത്രാലയം നൽകുന്ന വ്യവസ്ഥകൾ പാലിക്കൽ നിർബന്ധമാണെന്നും മന്ത്രാലയം പുറത്തിറക്കുന്ന ആപ്പ് വഴി മാത്രമാണ് അപേക്ഷ നൽകേണ്ടതെന്നും വെള്ളിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.
ഹജ്ജ് രജിസ്ട്രേഷന് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും ആപ്പും മാത്രമേ ഉപയോഗപ്പെടുത്താവൂ എന്നും വ്യാജ സൈറ്റുകളിലും ആപ്പുകളിലും പെട്ട് വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സൗദിയിൽനിന്നും വിദേശത്തുനിന്നുമായി 65 വയസ്സിന് താഴെയുള്ള 10 ലക്ഷം പേർക്കാണ് ഈ വർഷം ഹജ്ജ് ചെയ്യാൻ അവസരം നൽകുന്നതെന്ന് നേരത്തേ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
വിദേശ രാജ്യങ്ങളിൽനിന്ന് എട്ടര ലക്ഷം പേർക്കും സൗദിക്കകത്തെ സ്വദേശികളിൽനിന്നും വിദേശികളിൽനിന്നുമായി ഒന്നര ലക്ഷം പേർക്കുമാണ് ഹജ്ജിന് അനുമതി നൽകുകയെന്നും നേരത്തേ മന്ത്രാലയം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.