ഹജ്ജ്​ തീർഥാടകർക്ക്​ കോവിഡ്​ വാക്​സിനൊഴികെ മറ്റ്​ വാക്​സിനുകൾ നിർബന്ധമില്ല

മക്ക: ഹജ്ജ്​ തീർഥാടകർക്ക്​ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ് അല്ലാതെ മറ്റ്​ രോഗ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമല്ലെന്ന്​ സൗദി ഹജ്ജ്​ മന്ത്രാലയം വ്യക്തമാക്കി. കോവിഡ്​ വാക്​സിൻ രണ്ട്​ ഡോസ്​ കുത്തിവെപ്പും എടുക്കൽ നിർബന്ധമാണ്​. മന്ത്രാലയം ഒരുക്കിയ 'ഇസ്​അൽ ഹജ്ജ്​' എന്ന ട്വീറ്റർ അക്കൗണ്ടിൽ ഒരാളുടെ ചോദ്യത്തിന്​ നൽകിയ മറുപടിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​.

കോവിഡ്​ കുത്തിവെപ്പ്​ അല്ലാതെ മറ്റ്​ കുത്തിവെപ്പുകൾ തീർഥാടകർക്ക്​ നിർബന്ധമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി​. ​ഹജ്ജ്​ തീർഥാടകർ കോവിഡ് കുത്തിവെപ്പ്​​ രണ്ട്​ ഡോസുകൾ എടുക്കേണ്ടതി​െൻറ പ്രധാന്യം ഹജ്ജ്​ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതാണ്​. കോവിഡ്​ കുത്തിവെപ്പ്​ രണ്ട്​ ഡോസ്​ എടുത്തിരിക്കൽ ഹജ്ജിനുള്ള നിബന്ധനയായി നിശ്ചയിക്കുകയും ചെയ്​തിട്ടുണ്ട്​. അപേക്ഷ നടപടികൾ സ്വീകരിച്ച്​ അനുമതി പത്രം ലഭിച്ചവർ രണ്ടാം ഡോസ്​ എടുത്തി​ട്ടില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഏറ്റവും അടുത്തുള്ള മെഡിക്കൽ സെൻററുകളിലെത്തി കോവിഡ്​ കുത്തിവെപ്പെടുക്കണമെന്നും ഇതിനായി മുൻകുട്ടി ബുക്കിങ്​ നടത്തേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേ സമയം, കോവിഡ്​ വാക്​സിനേഷന്​​ പുറമെ പകർച്ചപ്പനി, മെനിഞ്ചൈറ്റിസ്​ പ്രതിരോധ കുത്തിവെപ്പുകളും തീർഥാടകൻ എടുത്തിരിക്കൽ അനിവര്യമാണെന്ന​ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു​. ഇക്കാര്യം 'ഗൾഫ്​ മാധ്യമം' റിപ്പോർട്ട്​ ചെയ്​തിരുന്നു. ഹജ്ജ്​ പോലെയുള്ള മനുഷ്യമഹാ സംഗമത്തിനിടയി​ലുണ്ടായേക്കാവുന്ന പകർച്ച വ്യാധികൾ തടയുകയാണ്​ പ്രതിരോധ കുത്തിവെപ്പിലൂടെ ലക്ഷ്യമിടുന്നത്​. ഇതിനുള്ള സൗകര്യം വിവിധ മേഖലകളിലെ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും ഒരുക്കിയിട്ടുണ്ട്​.

ചില ഗവർണറേറ്റുകളിൽ പ്രത്യേകം മെഡിക്കൽ സെൻറുകൾ തന്നെ നിശ്ചയിച്ചിട്ടുണ്ട്​. ഹജ്ജിന്​ അനുമതി ലഭിച്ചവർ പകർച്ചപ്പനി, മെനിഞ്ചൈറ്റിസ്​ കുത്തിവെപ്പെടുക്കാൻ നേരിട്ട്​ ഹാജരാകാമെന്നും മുൻകൂട്ടി ബുക്കിങ്ങി​െൻറ ആവശ്യമില്ലെന്നും കഴിഞ്ഞ ദിവസം താഇഫ്​ ആരോഗ്യ കാര്യാലയം അറിയിക്കുകയും ചെയ്​തിരുന്നു. ഹജ്ജ്​ ആരംഭിക്കുന്നതിന്​ 10​ ദിവസമെങ്കിലും മുമ്പ്​ മെനിഞ്ചൈറ്റിസ്​, പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാനാണ്​ ആരോഗ്യ മന്ത്രാലയത്തി​െൻറ നിർദേശം. ശരീരത്തിന്​ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്​ മതിയായ കാലയളവ്​ ലഭിക്കുന്നതിനാണ് ഇത്​​. പനി, ശരീര വേദന എന്നിവ കുറക്കുന്നതിന്​ കോവിഡ്​, പകർച്ചപ്പനി കുത്തിവെപ്പുകൾക്കിടയിൽ രണ്ട്​ മുതൽ നാല്​ ദിവസം വരെ ഇടവേള ഉണ്ടാകുന്നത്​ നല്ലതാണെന്നും ആരോഗ്യ മന്ത്രാലയം സൂചിപ്പിട്ടുണ്ട്​.

Tags:    
News Summary - Hajj pilgrims are not required to be vaccinated other than covid vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.