ഹജ്ജ് യാത്രക്കാർ കർശന ആരോഗ്യ നിബന്ധനകൾ പാലിക്കണമെന്ന് അധികൃതർ

ജിദ്ദ: ഹജ്ജ് നിർവഹിക്കുന്നതിനായി സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ പാലിക്കേണ്ട ആരോഗ്യ നിബന്ധനകൾ പ്രസിദ്ധപ്പെടുത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. സൗദിയിലേക്ക് സർവിസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും ഇത് സംബന്ധിച്ച വിശദമായ മാർഗനിർദേശം നൽകി.

ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനായി രാജ്യത്തേക്ക് വരുന്ന യാത്രക്കാർ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വിമാന കമ്പനികൾ ഉറപ്പുവരുത്തണം. ഈ നിബന്ധനകൾ പാലിക്കുന്നില്ലെങ്കിൽ സർക്കാർ ഉത്തരവുകളുടെ ലംഘനമായി കണക്കാക്കും. നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും വിമാന കമ്പനി അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുമെന്നും അതോറിറ്റി വ്യക്തമാക്കി.

നിബന്ധനകൾ ചുവടെ;

1. യാത്രക്കാർ 65 വയസ്സിന് താഴെയുള്ളവരാകണം

2. ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിൻ കുത്തിവെപ്പുകളും അടിസ്ഥാന പ്രതിരോധ കുത്തിവെപ്പും എടുക്കണം

3. പുറപ്പെടുന്ന തീയതിക്ക് മുമ്പ് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം (പി.സി.ആർ)

Tags:    
News Summary - Hajj pilgrims are required to comply with strict health regulations, officials said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.