ജിദ്ദ: സൗദിക്കകത്ത് നിന്നും ഈ വർഷത്തെ തീർഥാടകർക്കുള്ള ഹജ്ജ് റിസർവേഷൻ അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് കോർഡിനേഷൻ കൗൺസിൽ ചുമതലയുള്ള ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ ജുഹാനി അറിയിച്ചു.
മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടന കമ്പനികൾ നൽകുന്ന പാക്കേജുകൾക്ക് പുറമെ ഈ വർഷം ഹോട്ടൽ മുറികൾക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും.
ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകൾക്കനുസൃതമായി തീർഥാടകർക്ക് ടെന്റിനകത്ത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണം വിതരണം ചെയ്യും. ഇതിനായി കഴിഞ്ഞ വർഷങ്ങളിൽ സ്വീകരിച്ചിരുന്ന അതേ രീതി തന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അൽ ജുഹാനി അറിയിച്ചു.
ഈ വർഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകർക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.