ജിദ്ദ: ഇരുഹറം കാര്യാലയത്തിന് കീഴിലെ ഹജ്ജ് സീസൺ പദ്ധതി ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഉദ്ഘാടനം ചെയ്തു. കോവിഡ് സാഹചര്യത്തിൽ മസ്ജിദുൽ ഹറമിലെത്തുന്ന ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനും മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ട പദ്ധതികളാണ് ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നത്.
ഇൗ വർഷത്തെ ഹജ്ജ് വിജയകരമാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിവിധ ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ച് എല്ലാ കാര്യങ്ങളും പഠനവിധേയമാക്കിയ ശേഷമാണ് പ്രവർത്തന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. സുഗമവും സമാധാനവുമായി ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കാൻ സഹായിക്കുന്നതാണ്.
മുഴുവൻ മാനവ വിഭവശേഷിയും അവയുടെ പ്രായോഗികവും ശാസ്ത്രീയവുമായ പരിചയങ്ങളും തീർഥാടകരുടെ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. മറ്റ് വകുപ്പുകളുമായി സഹകരിച്ചാണ് പ്രവർത്തിക്കുക. പദ്ധതിയുടെ സുഗമമായ പ്രവർത്തനവും വിജയവും ഉറപ്പാക്കുന്നതിന് ഏറ്റവും ഉയർന്ന രീതിയിലുള്ള മുൻകരുതൽ, പ്രതിരോധം, മാർഗനിർദേശ നടപടികളായിരിക്കും നടപ്പാക്കുക. ഭരണകൂടം തീർഥാടകരുടെ സേവനത്തിന് സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്താൻ അതീവ ശ്രദ്ധചെലുത്തുന്നുണ്ടെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.