ഹ​ജ്ജ്​ സെ​മി​നാ​ർ ഇ​ത്ത​വ​ണ വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ൽ

ജി​ദ്ദ: ഹ​ജ്ജ്​ വേ​ള​യി​ൽ ഒാ​രോ വ​ർ​ഷ​വും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഹ​ജ്ജ്​ സെ​മി​നാ​ർ ഇ​ത്ത​വ​ണ വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​യി​രി​ക്കും. തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കു​ന്ന​ 45ാമ​ത്​ ഹ​ജ്ജ്​ സെ​മി​നാ​ർ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്​ ബി​ന്ദ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ആ​ദ്യ​മാ​യാ​ണ്​ ഹ​ജ്ജ്​ സെ​മി​നാ​ർ വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്. മ​ത​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം എ​ന്നി​വ സ​ഹ​ക​രി​ച്ച് ഒ​രു​ക്കു​ന്ന സെ​മി​നാ​റി​ൽ ‘പ്ര​വാ​ച​ക നി​ർ​ദേ​ശ​ങ്ങ​ളു​ടെ​യും ച​ര്യ​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ നി​യ​മ​ങ്ങ​ളും അ​വ​യു​ടെ ശാ​സ്​​ത്രീ​യ ​പ്ര​യോ​ഗ​ങ്ങ​ളും’ എ​ന്ന വി​ഷ​യ​മാ​ണ്​ ച​ർ​ച്ച​ചെ​യ്യു​ക. 

പ​ണ്ഡി​ത സ​ഭാം​ഗ​ങ്ങ​ൾ, ഡോ​ക്​​ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ ക​ൺ​സ​ൽ​ട്ട​ൻ​റു​ക​ൾ, ക​ർ​മ​ശാ​സ്​​ത്ര​ജ്ഞ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഹ​ജ്ജ്​ സെ​മി​നാ​റി​ൽ ആ​രോ​ഗ്യ പ്ര​തി​രോ​ധ​രം​ഗ​ത്തെ പ്ര​വാ​ച​ക​നി​ർ​ദേ​ശ​ങ്ങ​ളും പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്​ ഹ​ജ്ജ്​-​ഉം​റ സ​ഹ​മ​​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ മു​ശാ​ത്​ പ​റ​ഞ്ഞു. ഒാ​രോ വ​ർ​ഷ​വും ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ന​ട​ത്തി​വ​രു​ന്ന വ​ലി​യ പ​രി​പാ​ടി​യാ​ണ്​ ഹ​ജ്ജ്​ സെ​മി​നാ​ർ. 1970 മു​ത​ലാ​ണ്​ ഇ​ത്​ ആ​രം​ഭി​ച്ച​തെ​ന്നും ഹ​ജ്ജ്​ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു. 

മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി
ജി​ദ്ദ: ഹ​ജ്ജ്​ വേ​ള​യി​ൽ മി​ന​യി​ലെ മ​ശ്​​അ​റു​ൽ ഹ​റാം പ​ള്ളി​യി​ൽ സേ​വ​ന​ത്തി​ന്​ നി​യോ​ഗി​ച്ച​വ​രു​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യി. മ​ക്ക മേ​ഖ​ല മ​ത​കാ​ര്യാ​ല​യ ഒാ​ഫീ​സാ​ണ്​ പ​ള്ളി​യി​ൽ സേ​വ​ന​ത്തി​ന്​ നി​യോ​ഗി​ച്ച ആ​ദ്യ സം​ഘ​ത്തി​​െൻറ പി.​സി.​​ആ​ർ ടെ​സ്​​റ്റ്​ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഹ​ജ്ജ്​ സേ​വ​ന​ത്തി​ന്​ നി​യോ​ഗി​ച്ച​വ​ർ കോ​വി​ഡ്​ മു​ക്ത​രാ​ണെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണി​ത്. ​തീ​ർ​ഥാ​ട​ക​ർ​ക്ക്​ നേ​രി​ട്ട് സേ​വ​നം ന​ൽ​കു​ന്ന മു​ഴു​വ​ൻ പേ​രെ​യും കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ മ​ത​കാ​ര്യ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. മ​ക്ക മേ​ഖ​ല ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്​​ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഹ​ജ്ജ്​ ക​ർ​മ​ങ്ങ​ൾ ആ​രോ​ഗ്യ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​ക​ണ​മെ​ന്നും തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ന്ത്രാ​ല​യം കാ​ണി​ക്കു​ന്ന അ​തീ​വ ശ്ര​ദ്ധ​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നും വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - hajj-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.