ഹജ്ജ് സെമിനാർ ഇത്തവണ വെർച്വൽ സംവിധാനത്തിൽ
text_fieldsജിദ്ദ: ഹജ്ജ് വേളയിൽ ഒാരോ വർഷവും ഹജ്ജ് മന്ത്രാലയം സംഘടിപ്പിക്കുന്ന ഹജ്ജ് സെമിനാർ ഇത്തവണ വെർച്വൽ സംവിധാനത്തിലൂടെയായിരിക്കും. തിങ്കളാഴ്ച നടക്കുന്ന 45ാമത് ഹജ്ജ് സെമിനാർ ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് ഹജ്ജ് സെമിനാർ വെർച്വൽ സംവിധാനത്തിൽ ഒരുക്കുന്നത്. മതകാര്യ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം എന്നിവ സഹകരിച്ച് ഒരുക്കുന്ന സെമിനാറിൽ ‘പ്രവാചക നിർദേശങ്ങളുടെയും ചര്യകളുടെയും അടിസ്ഥാനത്തിൽ പൊതുജനാരോഗ്യ നിയമങ്ങളും അവയുടെ ശാസ്ത്രീയ പ്രയോഗങ്ങളും’ എന്ന വിഷയമാണ് ചർച്ചചെയ്യുക.
പണ്ഡിത സഭാംഗങ്ങൾ, ഡോക്ടർമാർ, മെഡിക്കൽ കൺസൽട്ടൻറുകൾ, കർമശാസ്ത്രജ്ഞർ തുടങ്ങിയവർ പെങ്കടുക്കും. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഹജ്ജ് സെമിനാറിൽ ആരോഗ്യ പ്രതിരോധരംഗത്തെ പ്രവാചകനിർദേശങ്ങളും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ചർച്ചചെയ്യുമെന്ന് ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. ഒാരോ വർഷവും ഹജ്ജ് മന്ത്രാലയം നടത്തിവരുന്ന വലിയ പരിപാടിയാണ് ഹജ്ജ് സെമിനാർ. 1970 മുതലാണ് ഇത് ആരംഭിച്ചതെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു.
മുഴുവൻ ജീവനക്കാരെയും ആരോഗ്യപരിശോധനക്ക് വിധേയരാക്കി
ജിദ്ദ: ഹജ്ജ് വേളയിൽ മിനയിലെ മശ്അറുൽ ഹറാം പള്ളിയിൽ സേവനത്തിന് നിയോഗിച്ചവരുടെ ആരോഗ്യ പരിശോധനകൾ പൂർത്തിയായി. മക്ക മേഖല മതകാര്യാലയ ഒാഫീസാണ് പള്ളിയിൽ സേവനത്തിന് നിയോഗിച്ച ആദ്യ സംഘത്തിെൻറ പി.സി.ആർ ടെസ്റ്റ് പൂർത്തിയാക്കിയത്. ഹജ്ജ് സേവനത്തിന് നിയോഗിച്ചവർ കോവിഡ് മുക്തരാണെന്ന് ഉറപ്പുവരുത്തുന്നതിനാണിത്. തീർഥാടകർക്ക് നേരിട്ട് സേവനം നൽകുന്ന മുഴുവൻ പേരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് മതകാര്യവകുപ്പ് വ്യക്തമാക്കി. മക്ക മേഖല ആരോഗ്യകാര്യ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് പരിശോധനകൾ പൂർത്തിയാക്കിയിരിക്കുന്നത്. ഹജ്ജ് കർമങ്ങൾ ആരോഗ്യമാനദണ്ഡങ്ങൾക്ക് അനുസൃതമാകണമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം കാണിക്കുന്ന അതീവ ശ്രദ്ധയുടെ ഭാഗമാണിതെന്നും വാർത്താകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.