ജിദ്ദ: ഹാജിമാർക്ക് സഹായവുമായി സൗദി വിദ്യാർഥി, വിദ്യാർഥിനികളും രംഗത്ത്. സർക്കാർ, സ്വകാര്യ മേഖലകളിലെ താൽകാലിക വളണ്ടിയർ ദൗത്യവുമായി നൂറുകണക്കിന് കുട്ടികളാണ് പുണ്യനഗരങ്ങളിൽ ഉള്ളത്.
വലിയ അവസരമാണ് ഇതെന്നും വിവിധ സംസ്കാരങ്ങളും ദേശീയതകളുമായി ഇടകലരാനും പരിചയപ്പെടാനുമുള്ള സാധ്യതയാണ് ഇതുവഴി തുറക്കപ്പെടുന്നതെന്നും വളണ്ടിയറായി മസ്ജിദുൽ ഹറാമിലുള്ള വാലിദ് ഹമൂദും മഅ്സൂഖ് സറാജും പറയുന്നു. ഹജ്ജ് കാലത്ത് ഇവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയെന്നത് തന്നെ വലിയ അംഗീകാരമാണെന്നാണ് തലാൽ ഖസാസിെൻറ അഭിപ്രായം. നിരവധി സ്വകാര്യ സ്ഥാപനങ്ങളും വളണ്ടിയർ പരിശീലനം നൽകുന്നുണ്ട്. അതിനായി പ്രത്യേക ശിൽപശാലകളും പഠന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. വലിയ തോതിൽ വിദ്യാർഥിനികളും വളണ്ടിയർ സേവനത്തായി ഇത്തവണ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.