ഭക്ഷ്യവിഷബാധയുണ്ടാകുന്ന സ്ഥാപനത്തിലെ ജീവനക്കാർക്ക് യാത്രവിലക്ക് -ഫുഡ് ആൻഡ് ഡ്രഗ്സ് അതോറിറ്റി

റി​യാ​ദ്​: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യോ സം​ശ​യാ​സ്പ​ദ കേ​സു​ക​ളോ ഉ​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ അ​വ​രു​ടെ ജീ​വ​ന​ക്കാ​രെ സൗ​ദി അ​റേ​ബ്യ​ക്ക്​ പു​റ​ത്തു പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​തോ​റി​റ്റി. ഭ​ക്ഷ്യ​വി​ഷ​ബാ​ധ കേ​സു​ക​ൾ ഉ​ണ്ടാ​യാ​ൽ സ്ഥാ​പ​ന​ങ്ങ​ൾ ക​ർ​ശ​ന നി​യ​മ​ങ്ങ​ളും പ്രോ​ട്ടോ​ക്കോ​ളു​ക​ളും പാ​ലി​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മു​നി​സി​പ്പാ​ലി​റ്റി​ക​ളു​മാ​യു​ള്ള ക​രാ​റി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ട്.

ഇ​ത്ത​രം കേ​സു​ക​ളു​ണ്ടാ​വു​േ​മ്പാ​ൾ ആ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ഉ​പ​ക​ര​ണ​ങ്ങ​ളോ വ​സ്തു​ക്ക​ളോ മാ​റ്റു​ക​യോ വൃ​ത്തി​യാ​ക്കു​ക​യോ ന​ശി​പ്പി​ക്കു​ക​യോ ചെ​യ്​​ത്​ തെ​ളി​വ്​ ന​ശി​പ്പി​ക്കാ​ൻ പാ​ടി​ല്ല. വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ ക്രി​മി​ന​ൽ കു​റ്റ​മാ​ണ്​ ചു​മ​ത്തു​ക. ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ശ​യം ഉ​ണ്ടാ​യാ​ൽ സം​ഭ​വം ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യെ അ​റി​യി​ക്ക​ണം. ജോ​ലി​ക്കാ​രു​ടെ പ​ട്ടി​ക അ​റി​യി​ക്കു​ക​യും വേ​ണം. യാ​ത്രാ​നി​രോ​ധ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​തി​നാ​യു​ള്ള വ​കു​പ്പി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​ അ​തോ​റി​റ്റി പ​റ​ഞ്ഞു.

Tags:    
News Summary - Travel ban for employees of establishments affected by food poisoning - Food and Drugs Authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.