മക്ക: മതേതര ജനാധിപത്യ സമൂഹത്തിനു ആശ്വാസവും സന്തോഷവും നൽകുന്നതാണ് ഉപതെരഞ്ഞെടുപ്പിലെ ജനവിധിയെന്ന് കെ.എം.സി.സി മക്ക എക്സിക്യൂട്ടിവ് യോഗം വിലയിരുത്തി. ജനകീയ പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാതെ വിവാദങ്ങൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഢാലോചനകളും മുനമ്പം വഖഫ് പ്രശ്നങ്ങളെ ഊതിവീർപ്പിച്ചു സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങളും പാലക്കാടൻ ജനത തള്ളിക്കളഞ്ഞു. വയനാട് ജനത പ്രിയങ്ക ഗാന്ധിക്ക് നൽകിയ നാല് ലക്ഷം വോട്ടിന്റെ വിജയം‘ഇൻഡൽ’ മുന്നണിക്ക് കരുത്തു പകരും.
ഈ ഫലം വരുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഉജ്ജ്വല വിജയത്തിനുള്ള പ്രചോദനമാകുമെന്നും കെ.എം.സി.സി മക്ക കമ്മിറ്റി പ്രസ്താവിച്ചു. ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം കെ.എം.സി.സി നേതാക്കൾ കേക്ക് മുറിച്ചു ആഘോഷിച്ചു. യോഗം സുലൈമാൻ മാളിയേക്കൽ ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. മുസ്തഫ മലയിൽ, നാസർ കിൻസാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളുർ, മുഹമ്മദ് മൗലവി, എം.സി നാസർ, സക്കീർ കാഞ്ഞങ്ങാട്, ഷാഹിദ് പരേടത്ത്, നാസർ ഉണ്യാൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും സിദ്ദീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.