ശ്രേയസ് അയ്യരുടെ റെക്കോഡിന് (26.75 കോടി) മിനിറ്റുകൾക്കകം ചെക്ക് വെച്ച് ഋഷഭ് പന്ത്; 27 കോടിക്ക് സ്വന്തമാക്കി ലഖ്നോ

ജിദ്ദ: ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലം സൗദി അറേബ്യയിലെ ജിദ്ദയിൽ തുടങ്ങി. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകക്ക് (26.75 കോടി രൂപ) ശ്രേയസ് അയ്യരെ വിളിച്ചെടുത്ത് പഞ്ചാബ് കിങ്സാണ് ആദ്യം ഞെട്ടിച്ചത്. അവസാന നിമിഷം വരെ താരത്തിനായി പൊരുതിയെ ഡൽഹി ക്യാപിറ്റൽസിനെ പിന്തള്ളിയാണ് ശ്രേയസിനെ പഞ്ചാബിലെത്തിച്ചത്.

ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡാണ് ശ്രേയസ് തകർത്തത്. കഴിഞ്ഞ സീസണിൽ ദുബൈയിൽ നടന്ന ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടിക്കായിരുന്നു സ്റ്റാർക്കിനെ വിളിച്ചെടുത്തത്.

എന്നാൽ, ശ്രേയസിന്റെ റെക്കോഡ് നിമിഷങ്ങൾക്കകം തകർത്ത് ഋഷഭ് പന്ത് പുതിയ റെക്കോഡിട്ടു. ലഖ്നോ സൂപ്പർ ജയന്റ്സാണ് 27 കോടി രൂപക്ക് വിളിച്ചെടുത്തത്. പന്തിന് വേണ്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരിച്ചെങ്കിലും ലഖ്നോ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്നു പന്ത്.

12 താരങ്ങളുടെ ലേലമാണ് ഇതിനകം പൂർത്തിയായത്. 18 കോടി രൂപ വീതം മുടക്കി അർഷ്ദീപ് സിങ്ങിനെയും യുസ്വേന്ദ്ര ചഹലിനെയും പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു.

ജോസ് ബട്ട്ലറിനെ 15.75 കോടി രൂപക്കും മുഹമ്മദ് സിറാജിനെ 12.25 കോടി രൂപക്കും കഗിസോ റബദയെ 10.75 കോടി രൂപക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കെ.എൽ.രാഹുലിനെ 14 കോടിക്കും മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 10 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റണെ 8.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഡേവിഡ് മില്ലറിനെ 7.5 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും സ്വന്തമാക്കി.

ഇ​ന്നും നാ​ളെ​യും ജി​ദ്ദ​യി​ൽ നടക്കുന്ന താരലേലത്തിൽ 10 ഐ.​പി.​എ​ൽ വ​മ്പ​ന്മാ​ർ​ക്കാ​യി 12 മാ​ർ​ക്വീ താ​ര​ങ്ങ​ള​ട​ക്കം 574 പേ​രാ​ണ് മാറ്റുരക്കുന്നത്. ഇ​വ​രി​ൽ 210 പേ​ർ വി​ദേ​ശി​ക​ളും 367 ഇ​ന്ത്യ​ക്കാ​രു​മാ​ണ്. 204 ഒ​ഴി​വു​ക​ളു​ള്ള​തി​ൽ 70 പേ​ർ വി​ദേ​ശി​ക​ളാ​കും.   


2014നു ​ശേ​ഷം ഇ​തു​വ​രെ​യും ​േപ്ല​ഓ​ഫ് ക​ളി​ച്ചി​ട്ടി​ല്ലാ​ത്ത പ​ഞ്ചാ​ബി​ന്റെ വ​ശ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ബാ​ക്കി​യു​ള്ള​ത് -110.5 കോ​ടി രൂ​പ. ഏ​റ്റ​വും കു​റ​ച്ച് രാ​ജ​സ്ഥാ​നും- 41 കോ​ടി. ആ​റു താ​ര​ങ്ങ​ളെ വീ​തം നി​ല​നി​ർ​ത്തി​യ കൊ​ൽ​ക്ക​ത്ത, രാ​ജ​സ്ഥാ​ൻ ടീ​മു​ക​ൾ​ക്ക് റൈ​റ്റ് റ്റു ​മാ​ച്ച് കാ​ർ​ഡ് ഉ​ണ്ടാ​കി​ല്ല. 42 കാ​ര​നാ​യ ​ഇം​ഗ്ലീ​ഷ് താ​രം ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണാ​ണ് ഏ​റ്റ​വും പ്രാ​യം കൂ​ടി​യ താ​രം. ബി​ഹാ​റി​നാ​യി ര​ഞ്ജി ക​ളി​ച്ച 13കാ​ര​നാ​യ വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി ഇ​ള​മു​റ​ക്കാ​ര​നും.

ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം കൈ​യി​ലു​ള്ള പ​ഞ്ചാ​ബ് കി​ങ്സ്, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു (83 കോ​ടി), ല​ഖ്നോ (69 കോ​ടി) എ​ന്നി​വ​രാ​കും താ​ര​ത്തി​നാ​യി കൂ​ടു​ത​ൽ അ​ങ്കം കൊ​ഴു​പ്പി​ക്കു​ക. 


  • വി​ല​യേ​റി​യ താ​ര​ങ്ങ​ൾ

    • ഋ​ഷ​ഭ് പ​ന്ത് 27 കോ​ടി രൂ​പ -ല​ഖ്നോ സൂ​പ്പ​ർ ജ​യ​ന്റ്സ്
    • ശ്രേ​യ​സ് അ​യ്യ​ർ 26.75 കോ​ടി രൂ​പ - പ​ഞ്ചാ​ബ് കി​ങ്സ്
    • വെ​ങ്കി​ടേ​ഷ് അ​യ്യ​ർ 23.75 കോ​ടി -കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ്
    • അ​ർ​ഷ്ദീ​പ് സി​ങ് 18 കോ​ടി - പ​ഞ്ചാ​ബ് കി​ങ്സ്
    • യു​സ്വേ​ന്ദ്ര ചാ​ഹ​ൽ 18 കോ​ടി -പ​ഞ്ചാ​ബ് കി​ങ്സ്
    • ജോ​സ് ബ​ട്ട്‌​ല​ർ 15.75 കോ​ടി - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്
    • കെ.​എ​ൽ. രാ​ഹു​ൽ 14 കോ​ടി - ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്
    • ജോ​ഷ് ഹേ​സി​ൽ​വു​ഡ് 12.50 കോ​ടി -റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു
    • ജോ​ഫ്ര ആ​ർ​ച്ച​ർ 12.50 കോ​ടി -രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്
    • ട്രെ​ന്റ് ബോ​ൾ​ട്ട് 12.50 കോ​ടി -മും​ബൈ ഇ​ന്ത്യ​ൻ​സ്
    • മു​ഹ​മ്മ​ദ് സി​റാ​ജ് 12.25 കോ​ടി -ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്
    • മി​ച്ച​ൽ സ്റ്റാ​ർ​ക് 11.75 കോ​ടി - ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്
    • ഫി​ൽ സാ​ൾ​ട്ട് 11.50 കോ​ടി -റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു
    • ഇ​ഷാ​ൻ കി​ഷ​ൻ 11.25 കോ​ടി - സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്
    • മാ​ർ​ക​സ് സ്റ്റോ​യ്നി​സ് 11 കോ​ടി - പ​ഞ്ചാ​ബ് കി​ങ്സ്
    • ജി​തേ​ഷ് ശ​ർ​മ 11 കോ​ടി -റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു
    • കാ​ഗി​സോ റ​ബാ​ദ 10.75 കോ​ടി - ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്
    • ടി. ​ന​ട​രാ​ജ​ൻ 10.75 കോ​ടി - ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്
    • മു​ഹ​മ്മ​ദ് ഷ​മി 10 കോ​ടി - സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്

 


 


Tags:    
News Summary - IPL Auction 2025 Live Updates: Pant, Iyer become most-expensive players at Rs 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.