ജിദ്ദ: രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓപണറായിരുന്ന ജോസ് ബട്ട് ലറിനെ 15.75 കോടിക്ക് വിളിച്ചെടുത്ത് ഗുജറാത്ത് ടൈറ്റൻസ്. കൂടെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരമായിരുന്ന മുഹമ്മദ് സിറാജിനെയും (12.25 കോടി) കഗിസോ റബദയെയും (10.75) ഗുജറാത്ത് തങ്ങളുടെ പാളയത്തിലെത്തിച്ചിട്ടുണ്ട്. ആർ.സി.ബിയും മുംബൈ ഇന്ത്യൻസും റബദക്കായി അവസാനം വരെ കളത്തിലുണ്ടായിരുന്നെങ്കിലും ഗുജറാത്ത് ടീമിലെത്തിച്ചു.
പഞ്ചാബ് കിങ്സിന്റെ തേരോട്ടത്തോടെയാണ് താരലേലം തുടങ്ങിയത്. കഴിഞ്ഞ സീസണിലെ റെക്കോഡ് തുക മറികടന്നാണ് 26.75 കോടിക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെയും സ്പിന്നർ യുസ്വേന്ദ്ര ചഹലിനെയും 18 കോടി വീതം നൽകിയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 2014നു ശേഷം ഇതുവരെയും േപ്ലഓഫ് കളിച്ചിട്ടില്ലാത്ത പഞ്ചാബിന്റെ വശമാണ് ഏറ്റവും കൂടുതൽ പണം ബാക്കിയുള്ളത് -110.5 കോടി രൂപ.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായത് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്ന ഋഷഭ് പന്താണ്. 27 കോടി രൂപക്ക് ലഖ്നോ സൂപ്പർ ജയന്റ്സാണ് സ്വന്തമാക്കിയത്.
പന്തിന് വേണ്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരിച്ചെങ്കിലും ലഖ്നോ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്നു പന്ത്.
കെ.എൽ.രാഹുലിനെ 14 കോടിക്കും മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 10 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റണെ 8.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഡേവിഡ് മില്ലറിനെ 7.5 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും സ്വന്തമാക്കി.
ഋഷഭ് പന്ത് - 27 കോടി രൂപ -ലഖ്നോ സൂപ്പർ ജയന്റ്സ്
ശ്രേയസ് അയ്യർ- 26 കോടി രൂപ - പഞ്ചാബ് കിങ്സ്
വെങ്കിടേഷ് അയ്യർ -23.75 കോടി -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
അർഷ്ദീപ് സിംഗ് -18 കോടി - പഞ്ചാബ് കിങ്സ്
യുസ്വേന്ദ്ര ചാഹൽ -18 കോടി -പഞ്ചാബ് കിങ്സ്
ജോസ് ബട്ട്‌ലർ -15.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
കെ.എൽ രാഹുൽ-14 കോടി - ഡൽഹി ക്യാപിറ്റൽസ്
മുഹമ്മദ് സിറാജ് 12.25 കോടി -ഗുജറാത്ത് ടൈറ്റൻസ്
മിച്ചൽ സ്റ്റാർക്ക്11.75 കോടി - ഡൽഹി ക്യാപിറ്റൽസ്
മാർക്കസ് സ്റ്റോയിനിസ് -11 കോടി - പഞ്ചാബ് കിങ്സ്
കാഗിസോ റബദ - 10.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
മുഹമ്മദ് ഷമി- 10 കോടി- സൺറൈസേഴ്സ് ഹൈദരാബാദ്
രവിചന്ദ്രൻ അശ്വിൻ -9.75കോടി -ചെന്നൈ സൂപ്പർ കിങ്സ്
ജാക് ഫ്രേസർ മക്ഗർക് -9 കോടി - ഡൽഹി ക്യാപിറ്റൽസ്
ലിയാം ലിവിംഗ്സ്റ്റൺ 8.75 കോടി - റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.