ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളൻറിയർ മഹാസംഗമം ഫാദൽ ഓഡിറ്റോറിയത്തിൽ നടന്നു. വളൻറിയർമാർക്കുള്ള സമഗ്ര പരിശീലനത്തിെൻറ ഭാഗമായി മൂന്നു സെഷനുകളിലായാണ് പരിപാടികൾ ആവിഷ്കരിച്ചത്. മഹാസംഗമത്തിന് ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ് ആധ്യക്ഷത വഹിച്ചു. വളൻറിയർ സേവനത്തിെൻറ ശാസ്ത്രീയ സംഘാടനവും പരിശീലനങ്ങളും ആവിഷ്കരിക്കുന്നതിെൻറ അജയ്യതയാണ് നൂറുകണക്കിന് വളൻറിയർമാരുടെ വർദ്ധിച്ച പങ്കാളിത്തമെന്നും പൊതുജന പിന്തുണയും ഐക്യവുമാണ് ഹജ്ജ് വെൽഫെയർ ഫോറത്തിെൻറ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഫാദിൽ ഗ്രൂപ്പ് ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ അൽഫാദിൽ മുഖ്യാതിഥിയായിരുന്നു.
ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട് സ്വാഗതവും ട്രഷറർ ഷറഫുദ്ധീൻ കാളികാവ് നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ സി.എച്ച്. ബഷീർ, കെ.ടി.എ. മുനീർ, സത്താർ കണ്ണൂർ, സി.വി. മുംതാസ് അഹ്മദ്, രക്ഷാധികാരി ചെമ്പൻ അബ്ബാസ്, മീഡിയ ഫോറം പ്രതിനിധി ജാഫറലി പാലക്കോട്, മാമദു പൊന്നാനി, ഹിന്ദി സംസാരിക്കുന്ന വളൻറിയർമാരുടെ പ്രതിനിധി തൻവീർ അഹ്മദ് എന്നിവർ സംസാരിച്ചു. രണ്ടാം സെഷനിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ ജെ.എൻ.എച്ച് ആശുപത്രി ഇേൻറണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു. വളൻറിയർമാർ പാലിക്കേണ്ട ആരോഗ്യ നിഷ്ക്കർഷയും രോഗ പ്രതിരോധ മാർഗങ്ങളും വിശദമായി ഡോ. ഇന്ദു ചന്ദ്ര അവതരിപ്പിച്ചു.
തുടർന്നു നടന്ന സെഷനിൽ വളൻറിയർ പ്രവർത്തനത്തിെൻറ ആത്മീയ സാമൂഹികമാനങ്ങൾ പ്രശസ്ത മോഡറേറ്റർ നിസാർ അഹ്മദ് അവതരിപ്പിച്ചു. മൂന്നാം സെഷനിൽ വളൻറിയർമാർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, കർത്തവ്യങ്ങൾ, ഹജ്ജിെൻറ കർമങ്ങൾ നടക്കുന്ന പുണ്യ പ്രദേശങ്ങൾ, റൂട്ട്മാപ്പ്, മാപ്പ് റീഡിങ് എന്നിവ വളൻറിയർ ക്യാപ്റ്റൻ ഷാഫി മജീദ്, ഐ.ഡി.സി ലീഡർ നാസർ ചാവക്കാട്, ഐവ ജനറൽ സെക്രട്ടറി നാസർ ചാവക്കാട് എന്നിവർ അവതരിപ്പിച്ചു. സേവന വേളയിൽ ഉപയോഗിക്കാനാവശ്യമായ ചക്രകസേരകൾ സംഭാവന നൽകിയ ബഖാല കൂട്ടായ്മ, ഫിറോസ് കൂട്ടായ്മ, കുടകൾ സംഭാവന നൽകിയ ഗുഡ് കെയർ കാർഗോ എന്നിവ അവരുടെ പ്രതിനിധികളിൽ നിന്നും ഫോറം ഏറ്റുവാങ്ങി.
ഫോറം ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഓഫീസ് സെക്രട്ടറി കൊടശ്ശേരി കുഞ്ഞു മുഹമ്മദ്, അബ്ദുറഹീം ഒതുക്കുങ്ങൽ, സഫറുല്ല മുല്ലോളി, അബ്ദുറഷീദ് കാസ്സിം കുഞ്ഞ്, ഐ.ടി. കൺവീനർ സഹീർ അഹ്മദ്, റഷീദ് കാപ്പുങ്ങൽ, നഈം മോങ്ങം, കെ.സി. ഗഫൂർ, കെ.വി. മൊയ്തീൻ, ഹസ്സൻ നവോദയ, അഷ്‌റഫ് പാപ്പിനിശ്ശേരി., ഡോ. ദാവൂദ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വളൻറിയർമാർ പങ്കെടുത്ത മഹാസംഗമം ഒരേസമയം ഹിന്ദി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ സംവദിച്ചതിൽ വളൻറിയർമാർ സന്തുഷ്ടി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.