ഹൃദയാഘാതം; കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്: ഹൃദയാഘാതം മൂലം കണ്ണൂർ സ്വദേശി റിയാദിൽ നിര്യതനായി. ഇടയ്ക്കാട് കുറുവ വായനശാലക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച്. ഭരത​േൻറയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്. ഉദയഭാനു ഭരതൻ (60) ആണ് ദറഇയ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 28 വർഷമായി റിയാദ് ബദീഅയിൽ സുവൈദി കേന്ദ്രീകരിച്ച് പ്ലംബിങ്​ ജോലി ചെയ്ത് വരികയായിരുന്നു ഉദയഭാനു.

ഭാര്യ: ദീപ്തി. സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ. എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോ​ട്ടേക്ക്​ കൊണ്ടുപോയ മൃതദേഹം റോഡ് മാർഗം കണ്ണൂരിലെ വീട്ടിൽ എത്തിച്ച്​ പയ്യാമ്പലത്ത് സംസ്കരിക്കുകയും ചെയ്​തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡൻറ്​ സത്യവാൻ എന്നിവർ രംഗത്തുണ്ടായിരുന്നു

Tags:    
News Summary - heart attack A native of Kannur died in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.