ചെ​ല്ല​പ്പ​ൻ സു​രേ​ഷ്

ഹൃ​ദ​യാ​ഘാ​തം; ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു. പ​രേ​ത​രാ​യ ചെ​ല്ല​പ്പ​ൻ, നെ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ചെ​ല്ല​പ്പ​ൻ സു​രേ​ഷ് (44) ആ​ണ് റി​യാ​ദ് സു​മേ​ഷി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം താ​മ​സ​സ്ഥ​ല​ത്ത് വെ​ച്ച് നെ​ഞ്ചു വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തി​നോ​ടൊ​പ്പം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഉ​ട​ൻ ത​ന്നെ ആം​ബു​ല​ൻ​സി​ൽ സു​മേ​ഷി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 15 വ​ർ​ഷ​മാ​യി നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. റി​യാ​ദി​ലെ ബ​ത്ഹ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്റെ താ​മ​സം. ഭാ​ര്യ: സു​നി​ത. സു​ബി​ത, സു​ബി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു.

Tags:    
News Summary - Heart attack; Kanyakumari native dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.