ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി നിര്യാതനായി. മലപ്പുറം വേങ്ങര കുറുവിൽകുണ്ടിലെ പൂച്ചേങ്ങൽ കഞ്ഞിമുഹമ്മദ് (52) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ജിദ്ദ സനാഇയയിലെ ടൈലറിങ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ പൂച്ചേങ്ങൽ അബൂബക്കർ ഹാജി. ഭാര്യ: സഫിയ. മക്കൾ: നാജിയ നസ്രീൻ, നജീം. മരുമകൻ: ശബാബ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: സെയ്തലവി, ഇസ്മായിൽ, അബ്ദുസ്സലാം. മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Heart attack; native of Malappuram passed away in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.