ജിസാൻ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിസാനിനടുത്ത് അബു അരീഷിൽ നിര്യാതനായി. വെളിമുക്ക് ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52) ആണ് മരിച്ചത്. അബു അരീഷിൽ ബഖാലയിൽ രണ്ട് വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ ആർദ്ദ, ത്വാഇഫ് എന്നിവിടങ്ങളിലും ജോലിചെയ്തിരുന്നു.
പിതാവ്: മുഹമ്മദ് കുട്ടി. മാതാവ്: ഖദീജ. ഭാര്യ: സുനീറ. മക്കൾ: സുഹാദ്, ഫസ് ലുൽ ഫാരിസ, അസ് ലഹ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.