‘ഖു​ർ​ആ​ൻ വി​ഭാ​വ​ന ചെ​യ്യു​ന്ന സ​മൂ​ഹം’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്.​ഐ.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ഡോ. ​ഖാ​സി​മു​ൽ ഖാ​സി​മി സം​സാ​രി​ക്കു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ പ്രാ​കൃ​ത​വൈ​കൃ​തം സ​മൂ​ഹം നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ച​ത് - ഡോ. ​ഖാ​സി​മു​ൽ ഖാ​സി​മി

ജി​സാ​ൻ: മ​ല​യാ​ള സി​നി​മ​യി​ലെ ല​ജ്ജി​പ്പി​ക്കു​ന്ന ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ഉ​ൽ​ക​ണ്ഠ ഉ​ള​വാ​ക്കു​ന്ന​വ​യാ​ണ​ങ്കി​ലും സ​ദാ​ചാ​ര​നി​ഷ്ഠ പു​ല​ർ​ത്തു​ന്ന​വ​രും ധാ​ർ​മി​ക സ​മൂ​ഹ​വും നേ​ര​ത്തേ പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും ഡോ. ​ഖാ​സി​മു​ൽ ഖാ​സി​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കു​ത്ത​ഴി​ഞ്ഞ പ​ര​സ്ത്രീ ബ​ന്ധം ഖു​ർ​ആ​ൻ ക​ണി​ശ​മാ​യി വി​ല​ക്കി​യ​താ​ണെ​ന്നും മ​ദ്യ​പാ​നം, കൊ​ള്ള, കൊ​ല, ബ​ലാ​ൽ​സം​ഗം, അ​ക്ര​മ​വാ​സ​ന, കു​ടും​ബ​ക​ല​ഹം തു​ട​ങ്ങി​യ സ​മൂ​ഹ​വി​പ​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​രി​ൽ​നി​ന്ന് ഇ​തൊ​ക്കെ പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​രു​ഷ​ന്മാ​ർ ജോ​ലി​ചെ​യ്ത് കു​ടും​ബ​ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​ക എ​ന്ന​താ​ണു ഖു​ർ​ആ​ൻ സ​ന്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ‘ഖു​ർ​ആ​ൻ വി​ഭാ​വ​ന ചെ​യ്യു​ന്ന സ​മൂ​ഹം’ എ​ന്ന വി​ഷ​യ​ത്തി​ൽ എ​സ്.​ഐ.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​സി​ഡ​ന്റ് മു​സ​ൽ കാ​സിം അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ഗ​ഫൂ​ർ വാ​വൂ​ർ, മു​സാ​ഫ​ർ മു​ക്കം, ജാ​ബി​ർ ചെ​മ്മാ​ട്, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. സു​ബൈ​ർ സ്വാ​ഗ​ത​വും അ​ക്ബ​ർ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Dr Qasimul Qasimi about hema committee report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.