റിയാദ്: ഈ വർഷത്തെ അന്താരാഷ്ട്ര ഫാൽക്കൺ ലേലം സമാപിച്ചു. റിയാദിന് വടക്ക് മൽഹമിലെ സൗദി ഫാൽക്കൺ ക്ലബ് ആസ്ഥാനത്ത് നടന്ന 11 ദിവസം നീളുന്ന ലേലത്തിൽ ലോകത്തെ 19 രാജ്യങ്ങളിൽനിന്നുള്ള പ്രമുഖ ഫാൽക്കൺ ഫാമുകൾ പങ്കെടുത്തു. മികച്ച നിരവധി ഫാൺക്കൺ പക്ഷികളുടെ പ്രദർശനവും ലേല വിൽപനയുമാണ് ഇവിടെ അരങ്ങേറിയത്. സമാപന ദിവസം രാത്രി രണ്ട് ഫാൽക്കണുകൾ 2,41,000 റിയാലിനാണ് വിറ്റത്.
കനേഡിയൻ ജിം വിൽസൺ ഫാമിനെറ ‘പ്യുവർ ജെർ’ എന്ന ഫാൽക്കൺ 31,000 റിയാലിനാണ് വിറ്റത്. തുടർന്ന് സൗദി ‘അൽ-അറാദി’ ഫാമിൽനിന്നുള്ള ‘ഹുർറ്’ എന്ന രണ്ടാമത്തെയും അവസാനത്തെയും ഫാൽക്കണെ പ്രദർശിപ്പിച്ചു. ഒരു ലക്ഷം റിയാലിൽ ലേലം തുടങ്ങിയ ലേലം 2,10,000 റിയാലിൽ കലാശിച്ചു.
കഴിഞ്ഞ ദിവസമാണ് നാല് ലക്ഷം റിയാലിന് അമേരിക്കൻ ഫാമിൽനിന്നുള്ള ഒരു അൾട്രാ വൈറ്റ് ഫാൽക്കണിന്റെ വിൽപനക്ക് ലേലം സാക്ഷ്യംവഹിച്ചത്. ഈ വർഷത്തെ ലേലത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്. സൗദിയിൽനിന്നും ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുമുള്ള നിരവധി ഫാൽക്കൺ പ്രേമികളാണ് അന്താരാഷ്ട്ര പ്രദർശന, ലേല പരിപാടികൾ വീക്ഷിക്കാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.