ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കോഴിക്കോട് മുക്കം സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്: ഡ്രൈവിങ്ങിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരശ്ശേരി സ്വദേശി പരേതനായ കക്കാട് മൂലയിൽ ഉസൈന്റെ മകൻ സാലിം (37) ആണ് മരിച്ചത്. മിനിട്രക്ക്​ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദിൽനിന്ന് മദീനയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഹനാക്കിയ എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായ സാലിമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വർഷങ്ങളോളം സൗദിയിയിലും ഖത്തറിലും പ്രവാസിയായിരുന്നു.

പ്രവാസം അവസാനിപ്പിച്ചിരുന്ന സാലിം​ ഒരു വർഷം മുമ്പാണ്​ സൗദിയിൽ പുതിയ വിസയിലെത്തിയത്​. സദവ കൂട്ടായ്മ, മാസ് റിയാദ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകനായിരുന്നു.

മാതാവ്: ആയിശ. ഭാര്യ: നസീബ. മക്കൾ: ലിഹന സാലിം (16), അമാസ് ഹനാൻ (14), ഹൈഫ സാലിം (5). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കും. ഇതിനായി കെ.എം.സി.സി വെൽഫയർ വിങ്​, സദവ റിയാദ്, മാസ് റിയാദ് തുടങ്ങിയ സംഘടന ഭാരവാഹികളും സുഹൃത്തുക്കളും രംഗത്തുണ്ട്.

Tags:    
News Summary - Heart attack while driving; A native of Kozhikode Mukkam died in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.