യാംബു എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ഫുട്ബാൾ അക്കാദമിയിൽ ഒരു വർഷമായി സജീവ പങ്കാളിത്തം
വഹിക്കുന്ന വിദ്യാർഥികൾ അംഗീകാരപത്രവുമായി
യാംബു: യാംബുവിലെ ഫുട്ബാൾ ക്ലബായ എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയുടെ കീഴിൽ അൽ മനാർ ഇന്റർനാഷനൽ സ്കൂളുമായി സഹകരിച്ച് രൂപവത്കരിച്ച ഫുട്ബാൾ അക്കാദമിയുടെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു. അൽ മനാർ സ്കൂളിൽ നടന്ന പരിപാടി പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി പ്രസിഡന്റ് അജ്മൽ മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു.
ഫുട്ബാൾ അക്കാദമിയിൽ ഒരു വർഷമായി സജീവ സാന്നിധ്യമായി മാറിയ വിദ്യാർഥികൾക്കുള്ള അംഗീകാര സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ അൽ മനാർ സ്കൂൾ അധ്യാപകരായ കാപ്പിൽ ഷാജി മോൻ, സയ്യിദ് യൂനുസ്, സിദ്ധീഖുൽ അക്ബർ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവരും എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി കമ്മിറ്റി അംഗങ്ങളും മറ്റും വിതരണം ചെയ്തു.
അൽ അബീർ യാംബു ഓപറേഷൻസ് മാനേജർ മോനിഷ് പാണ്ടിക്കാട്, മുഹമ്മദ് ശഫീഖ് കൊല്ലം, അഹ്മദ് ഷാദ് എന്നിവർ സംസാരിച്ചു. ഫുട്ബാൾ അക്കാദമിയുടെ മേൽനോട്ടത്തിനും മികച്ച പ്രവർത്തനങ്ങൾക്കും രക്ഷിതാക്കൾ കൂടി ഉൾപ്പെടുന്ന കോർ കമ്മിറ്റിയുടെ പ്രഖ്യാപനവും ചടങ്ങിൽ നടന്നു. ക്ലബ് ഭാരവാഹികളായ ഫൈസൽ വാഴക്കാട്, സുഹൈൽ മമ്പാട്, ശഹീദ് തിരൂർ, സാബിത്ത് കോഴിക്കോട്, സാദ് മണ്ണാർക്കാട്, ഷമീർ കോഴിക്കോട്, അഷ്ക്കർ മലപ്പുറം, ശമീൽ മമ്പാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.