യാംബു: യാംബുവിലെ പ്രമുഖ ഫുട്ബാൾ ക്ലബുകളിലൊന്നായ എച്ച്. എം.ആർ എവർഗ്രീൻ എഫ്.സി അഞ്ചാമത് വാർഷികാഘോഷവും ജഴ്സി പ്രകാശനവും വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.
യാംബു ടൗൺ നോവ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രദേശത്തെ സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ ഒത്തുകൂടൽ ശ്രദ്ധേയമായി. യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത് ഉദ്ഘാടനം ചെയ്തു.
ക്ലബ് എക്സിക്യൂട്ടിവ് അംഗം ഫൈസൽ വാഴക്കാട് അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഷികാഘോഷപരിപാടി ക്ലബ് രക്ഷാധികാരി ഷബീർ ഹസ്സന്റെ നേതൃത്വത്തിൽ കെൻസ് ഇന്റർനാഷനൽ സ്കൂൾ ഗേൾസ് സെക്ഷൻ പ്രിൻസിപ്പൽ ബിന്ദു സന്തോഷ് കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ക്ലബിന്റെ പുതിയ ജഴ്സി സ്പോൺസർ എച്ച്.എം.ആർ ഗ്രൂപ് മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോട് പ്രകാശനം നടത്തി കളിക്കാർക്ക് വിതരണം ചെയ്തു.
ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ശങ്കർ എളങ്കൂർ, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് സിറാജ് മുസ്ലിയാരകത്ത്, തനിമ സാംസ്കാരികവേദി യാംബു സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം, ഒ.ഐ.സി.സി യാംബു പ്രസിഡന്റ് അസ്കർ വണ്ടൂർ, ജിദ്ദ നവോദയ യാംബു സെക്രട്ടറി അജോ ജോർജ്, അലിയാർ ചെറുകാട്, ഷൗക്കത്തലി എടക്കര, സിദ്ദീഖുൽ അക്ബർ, നാസർ മുക്കിൽ, ഫൈസൽ ബാബു പത്തപ്പിരിയം എന്നിവർ പങ്കെടുത്തു.
ക്ലബ് ഭാരവാഹികളായ നിസാർ ഉപ്പള, ഷാബിത്ത്, കാസിം, സിദ്ദീഖ്, ശമീൽ, ലല്ലു സുഹൈൽ, മജീദ് കണ്ണൂർ, ജാഫർ, അസ്കർ, ശരീഫ്, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. ക്ലബ് എക്സിക്യൂട്ടിവ് അംഗം ഹുസ്നു കോയക്കുട്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.