പ്ര​വാ​സി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ താ​മ​സ സ്ഥ​ല​ത്ത്​ ഒ​രു​ക്കി​യ പൂ​ക്ക​ളം 

ഉ​ത്രാ​ട​വും പൊ​ന്നോ​ണ​വും വാ​രാ​ന്ത്യ അ​വ​ധി​യി​ൽ: പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ഹ്ലാ​ദ​നി​റ​വി​ൽ

ദ​മ്മാം: ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം അ​വ​ധി ദി​ന​ങ്ങ​ളി​ൽ ത​ന്നെ വ​ന്നെ​ത്തി​യ പൊ​ന്നോ​ണം ആ​സ്വ​ദി​ക്കു​ക​യാ​ണ്​ ഗ​ൾ​ഫ്​ മ​ല​യാ​ളി​ക​ൾ. കോ​വി​ഡ്​ പ​ട​ർ​ന്ന​തോ​ടെ ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു വ​ർ​ഷ​മാ​ണ്​ ക​ട​ന്നു​പോ​യ​ത്.

വാ​രാ​ന്ത്യ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ഉ​ത്രാ​ട​വും പൊ​ന്നോ​ണ​വും എ​ത്തി​യ​തി​െൻറ ആ​ഘോ​ഷ​നി​റ​വി​ൽ കൂ​ടി​യാ​ണ് മ​ല​യാ​ളി സ​മൂ​ഹം. പ​ഴ​യ​തു​പോ​ലെ കൂ​ട്ട​മാ​യി ഇ​രു​ന്ന് ഓ​ണ​സ​ദ്യ ഉ​ണ്ടും ഓ​ണ​ക്ക​ളി​ക​ൾ സം​ഘ​ടി​പ്പി​ച്ചും ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ട​ത്തോ​ളം എ​ത്തി​യി​ല്ലെ​ങ്കി​ലും ഒ​ട്ടും ആ​ഘോ​ഷ​മി​ല്ലാ​തി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ആ​ശ്വാ​സ​ക​ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ. ഓ​ണ​വി​പ​ണി നേ​ര​ത്തേ ത​ന്നെ സ​ജീ​വ​മാ​ക്കി മ​ല​യാ​ളി​ക​ളു​ടെ ഓ​ണം കെ​​ങ്കേ​മ​മാ​ക്കാ​ൻ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും ത​യാ​റാ​യ​തോ​ടെ ആ​ഘോ​ഷ​ത്തി​ന്​ പൊ​ലി​മ​ കൂ​ടി.

ഉ​ത്രാ​ട​പ്പാ​ച്ചി​ലി​െൻറ ഗൃ​ഹാ​തു​ര​മാ​യ അ​നു​ഭ​വം ഓ​ർ​മ​പ്പെ​ടു​ത്തും​വി​ധം എ​ല്ലാ സൂ​പ്പ​ർ, ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും ഓ​ണ​ത്ത​നി​മ​യു​ടെ അ​ട​യാ​ള​ങ്ങ​ൾ​കൊ​ണ്ട് ക​മ​നീ​യ​മാ​യാ​ണ് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും പൂ​ക്ക​ളും ഓ​ണ​ക്കോ​ടി​യു​മൊ​ക്കെ ക​ട​ൽ ക​ട​ന്നെ​ത്തി​യെ​ങ്കി​ലും ല​ഭ്യ​ത​ക്കു​റ​വ്​ ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും എ​ല്ലാ പ​രി​മി​തി​ക​ളെ​യും മ​റ​ന്ന്​ ഓ​ണ​ത്തെ ജീ​വി​ത​ത്തോ​ടു​ ചേ​ർ​ത്തു​നി​ർ​ത്തി ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്​ പ്ര​വാ​സി​ക​ൾ.

പ​ല​രും ഉ​ത്രാ​ട ദി​ന​ത്തി​ൽ ത​ന്നെ സ​ദ്യ​വ​ട്ട​ങ്ങ​ൾ ത​യാ​റാ​ക്കി ഓ​ണം ആ​ഘോ​ഷി​ച്ചു. ബാ​ച്​​ല​ർ മു​റി​ക​ളി​ലാ​ണ്​ അ​ധി​ക​വും ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ഒ​റ്റ​ദി​വ​സം മാ​ത്രം അ​വ​ധി​യു​ള്ള​വ​രാ​ണ്​ ഇ​തി​ൽ അ​ധി​ക​വും. ലെ​വി താ​ങ്ങാ​നാ​വാ​തെ കു​ടും​ബ​ങ്ങ​ളെ നാ​ട്ടി​ല​യ​ക്കേ​ണ്ടി​വ​ന്ന പ​ല​ർ​ക്കും ഇ​ത്ത​വ​ണ​ത്തെ ഓ​ണം ഓ​ർ​മ​ക​ൾ നി​റ​ഞ്ഞ​താ​ണ്. പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മാ​സ​ങ്ങ​ൾ നീ​ളു​ന്ന ആ​ഘോ​ഷ​മാ​ണ്​ ഓ​ണ​ക്കാ​ലം. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും ഓ​ണ​ദി​വ​സ​ത്തെ സ​ദ്യ​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ഒ​തു​ങ്ങും.

ഓ​ണ​സ​ദ്യ​ക്ക്​ ഇ​ത്ത​വ​ണ വി​ല​യേ​റും

ദ​മ്മാം: ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ ഇ​ത്ത​വ​ണ ഓ​ണ​സ​ദ്യ കൂ​ടു​ത​ൽ ചെ​ല​വു​ള്ള​താ​കും. ഹോ​ട്ട​ലു​ക​ൾ സ​ദ്യ​ക്ക്​ 40 ശ​ത​മാ​ന​ത്തി​ലേ​റെ വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​ൻ പ​ച്ച​ക്ക​റി​ക​ളു​ടെ അ​ഭാ​വ​മാ​ണ്​​ പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

നി​ത്യ​വും നാ​ട്ടി​ൽ​നി​ന്ന്​ വ​ന്നി​രു​ന്ന പ​ച്ച​ക്ക​റി​ക​ൾ കോ​വി​ഡ്​ പ്ര​തി​സ​ന്ധി​െ​യ​ത്തു​ട​ർ​ന്ന്​ ആ​ഴ്​​ച​യി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം മാ​ത്ര​മാ​ണ്​ എ​ത്തു​ന്ന​ത്. ഇ​തും ആ​വ​ശ്യ​ത്തി​നു​ള്ള പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്കാ​ൻ പ​ര്യാ​പ്​​ത​വു​മ​ല്ല. അ​തു​കൊ​ണ്ട്​ ത​ന്നെ പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും വ​ലി​യ വി​ല ഈ​ടാ​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​യി​രു​ന്നു. വാ​ഴ​യി​ല​യു​ടെ ദൗ​ർ​ല​ഭ്യ​വും മ​െ​റ്റാ​രു കാ​ര​ണ​മാ​യി. ഒ​രു മാ​സ​ത്തി​ന്​ മു​മ്പു​ത​ന്നെ വി​ഭ​വ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സാ​ധി​ച്ച​തു കൊ​ണ്ടാ​ണ്​​ ത​ങ്ങ​ൾ​ക്ക് ​സ​ദ്യ​വ​ട്ട​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​യ​തെ​ന്ന്​ റോ​യ​ൽ മ​ല​ബാ​ർ റ​സ്​​റ്റാ​റ​ൻ​റി​െൻറ മാ​നേ​ജ​ർ ഷ​റ​ഫു​ദ്ദീ​ൻ കാ​രം​തൊ​ടി പ​റ​ഞ്ഞു.

പാ​ർ​​സ​ലി​നു​ള്ള പ്ലാ​സ്​​റ്റി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​ല വ​ർ​ധി​ച്ച​തും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നെ​ക്കാ​ൾ സ​ദ്യ​ക്ക്​ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കി​. ക​ഴി​ഞ്ഞ വ​ർ​ഷം 30 റി​യാ​ലി​ന്​ ന​ൽ​കി​യ സ​ദ്യ​ക്ക്​ ഇ​ത്ത​വ​ണ 40 റി​യാ​ലാ​ണ്​ വി​ല. പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത​ക്കു​റ​വ്​ ഏ​റെ പ്ര​യാ​സം സൃ​ഷ്​​ടി​ക്കു​ന്ന​താ​യി ല​യാ​ൻ ​െഹെ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ എ​ച്ച്.​​ആ​ർ മാ​നേ​ജ​ർ അ​ഷ്​​റ​ഫ് ആ​ള​ത്ത്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ലു​ലു ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലെ വി​ല​ക്കി​ഴി​വു​ക​ൾ മ​ല​യാ​ളി​ക​ൾ​ക്ക്​ ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്നു. ഓ​ണ​ക്കോ​ടി​യു​ടെ വി​പ​ണി​യും അ​ത്ര​ക​ണ്ട്​ സ​ജീ​വ​മാ​യി​ല്ലെ​ങ്കി​ലും ഒ​രു പ​രി​ധി​വ​രെ അ​വ​ർ​ക്കും ഓ​ണ​ക്കാ​ലം പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ബ​ലം ന​ൽ​കി. 

Tags:    
News Summary - Holidays that are full of complexity are neither fun nor comfortable. In hla da ni ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.