ഉനൈസ കെ.എം.സി.സി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ നാസർ ഫൈസി കൂടത്തായി സംസാരിക്കുന്നു

‘മതനിരപേക്ഷതയുടെ കാവലാളായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ’

ബുറൈദ: കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ തേജസ്സാർന്ന നേതൃത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. ശാന്തമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനായി.

ഉനൈസ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മുസ്​ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചാരണത്തോടനുബന്ധിച്ചുള്ള ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രയാസപ്പെടുന്നവരുടെ ആശ്രയവും പ്രതീക്ഷയുമായി തങ്ങൾ നിലനിന്നെന്നും കേരളത്തിൽ സാമുദായിക സൗഹാർദം നിലനിർത്തുന്നതിനും മുസ്​ലിം സമുദായത്തിനിടയിലെ ഐക്യത്തിനും വേണ്ടി ശക്തമായി നിലകൊണ്ടെന്നും നാസർ ഫൈസി കൂടത്തായി കൂട്ടിച്ചേർത്തു. മുസ്​ലിം ലീഗി​െൻറ ചരിത്രപരമായ മുന്നേറ്റത്തിൽ അദ്ദേഹത്തി​െൻറ പങ്ക് നിസ്തുലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്നേഹം കൊണ്ടും സൗഹാർദ പൂർണമായ സഹവർത്തിത്വം കൊണ്ടും മതനിരപേക്ഷതയുടെ സുവർണ പാതയിൽ നിലകൊണ്ട ഹൈദരലി തങ്ങൾ മതേതരത്വത്തി​െൻറ കാവലാൾ കൂടിയായിരുന്നു. ഇടതുപക്ഷ സർക്കാറിെൻറ നിലപാടുകളും നയങ്ങളും കേരളീയ സമൂഹത്തിന് വലിയ ബാധ്യതയും ഭാരവും നൽകിക്കൊണ്ടിരിക്കുകയാണ്. ജനജീവിതത്തെ ആകെ തകർക്കുന്ന ഈ കിരാത നിലപാടുകൾക്കെതിരെ പൊതുസമൂഹം ഒന്നിച്ചുനിന്ന് ചെറുക്കാൻ മുന്നോട്ട് വരണമെന്നും സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ ജംഷീർ മങ്കട അധ്യക്ഷത വഹിച്ചു. ബുറൈദ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ ഉദ്‌ഘാടനം ചെയ്തു.

ഉനൈസ വെൽഫെയർ വിങ് ചെയർമാൻ ഷമീർ ഫറോക്ക്, സി.ടി. മൊയ്തു എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഹൈൽ തങ്ങൾ സ്വാഗതവും ട്രഷറർ അഷ്‌റഫ്‌ മേപ്പാടി നന്ദിയും പറഞ്ഞു. ആദിൽ അഷ്‌റഫ്‌ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Hyderali Shihab Thangal was the guardian of secularism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.