റിയാദ് ഇന്ത്യൻ അസോസിയേഷൻ റിയാദിലെ ലേബർക്യാമ്പിൽ ഒരുക്കിയ ഇഫ്താർ വിരുന്ന്
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) റിയാദിലെ ഒരു ലേബര്‍ ക്യാമ്പിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി. റിയാദിലെ സ്വകാര്യ കമ്പനിയില്‍ മാസങ്ങളായി ശമ്പളവും ഭക്ഷണവും ലഭിക്കാതെ പ്രയാസം അനുഭവിക്കുന്ന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 250-ഓളം തൊഴിലാളികൾക്കാണ് റിയ വിരുന്നൊരുക്കിയത്.
ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൽ അസീസിന്റെ നേതൃത്വത്തില്‍ പ്രസിഡൻറ് ഉമർകുട്ടി, സെക്രട്ടറി അരുൺ കുമരൻ എന്നിവർക്കൊപ്പം മറ്റു ഭരണസമിതി, ഉപദേശകസമിതി അംഗങ്ങളും, റിയയുടെ മറ്റു സീനിയർ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.