ജിദ്ദ: അഞ്ചു വർഷം കഴിഞ്ഞ ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കി സൗദി മന്ത്രിസഭ തീരുമാനം പ്രാബല്യത്തിലായി. നിർമാണ വർഷം മുതൽ അഞ്ചു വർഷത്തിലധികം പ്രവർത്തിച്ച ട്രക്കുകളുടെ ഇറക്കുമതിക്കാണ് വിലക്ക്. ട്രക്ക്, ട്രെയിലർ, സെമി ട്രെയിലർ എന്നീ 3.5 ടണ്ണിൽ കൂടുതൽ ഭാരം കയറ്റുന്ന എല്ലാ ഹെവി ട്രക്കുകൾക്കും തീരുമാനം ബാധകമാകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാർബൺ പുറന്തള്ളലും മലിനീകരണവും കുറക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ തീരുമാനം സഹായിക്കും. ഇന്ധന ഉപഭോഗം കുറക്കുന്നതിന് പുറമേ പ്രവർത്തന, പരിപാലന ചെലവുകൾ കുറക്കുമെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.