അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ട്രക്കുകളുടെ ഇറക്കുമതി തടഞ്ഞു
text_fieldsജിദ്ദ: അഞ്ചു വർഷം കഴിഞ്ഞ ട്രക്കുകൾ ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കി സൗദി മന്ത്രിസഭ തീരുമാനം പ്രാബല്യത്തിലായി. നിർമാണ വർഷം മുതൽ അഞ്ചു വർഷത്തിലധികം പ്രവർത്തിച്ച ട്രക്കുകളുടെ ഇറക്കുമതിക്കാണ് വിലക്ക്. ട്രക്ക്, ട്രെയിലർ, സെമി ട്രെയിലർ എന്നീ 3.5 ടണ്ണിൽ കൂടുതൽ ഭാരം കയറ്റുന്ന എല്ലാ ഹെവി ട്രക്കുകൾക്കും തീരുമാനം ബാധകമാകുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിക്കുന്നതിനും കാർബൺ പുറന്തള്ളലും മലിനീകരണവും കുറക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ തീരുമാനം സഹായിക്കും. ഇന്ധന ഉപഭോഗം കുറക്കുന്നതിന് പുറമേ പ്രവർത്തന, പരിപാലന ചെലവുകൾ കുറക്കുമെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.