റിയാദ്: രാജ്യത്താകെ വേനൽ കടുത്ത നിലയിൽ തുടരവേ, അസീർ പ്രവിശ്യ ഉൾപ്പെടെ തെക്കൻ ഭാഗങ്ങളിൽ മഴയും ആലിപ്പഴവർഷവും കാറ്റും സുഖകരമായ അന്തരീക്ഷം സമ്മാനിക്കുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുമ്പോൾ തെക്കൻ ഭാഗങ്ങളിൽ 15ഉം 25ഉം ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തുന്നത്.
ഈ ഭാഗങ്ങളിലെല്ലാം ആകാശം പൊതുവേ മേഘാവൃതമാണ്. ഇടക്കെല്ലം ശക്തമായ മഴ പെയ്യുന്നു. കൂടെ ആലിപ്പഴ വർഷവുമുണ്ട്. മഴവെള്ളപ്പാച്ചിലുണ്ട്. ശീതക്കാറ്റും വീശുന്നു. വരുന്ന വെള്ളിയാഴ്ച വരെ മേഖലയിൽ മഴ ശക്തമായി തുടരാനാണ് സാധ്യതയെന്ന് നാഷനൽ സെന്റർ ഓഫ് മീറ്ററോളജി ആൻഡ് സിവിൽ ഡിഫൻസ് അറിയിച്ചു.
വേനൽ മഴയിൽ അസീർ പ്രവിശ്യയിലാകെ പച്ചയണിഞ്ഞ മനോഹരകാഴ്ചയാണ്. ഈ കാഴ്ചകളും സുഖകരമായ അന്തരീക്ഷവും ആസ്വദിക്കാനും മഴ നനയാനും നൂറുകണക്കിനാളുകളാണ് മേഖലയിൽ എത്തിക്കൊണ്ടിരിക്കുന്നത്.
പ്രദേശവാസികളെ കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് വന്നവരും ഉൾപ്പടെ വേനൽക്കാലത്തെ ഉഷ്ണം നിറഞ്ഞ അന്തരീക്ഷത്തിന്റെ എരിപൊരി സഞ്ചാരത്തിൽനിന്ന് രക്ഷതേടി ഈ മേഖലയിൽ എത്തിയിട്ടുണ്ട്. അസീർ പ്രവിശ്യയിലെ സറാവത് പർവതനിരകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് കൂടുതലായി ആളുകൾ സമയം ചെലവഴിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.