ജിദ്ദ: സൗദിയിൽ അഞ്ച് മുതൽ 11വരെ പ്രായക്കാരായ കുട്ടികൾക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യസുരക്ഷക്കും കോവിഡ് വകഭേദങ്ങളിൽനിന്ന് സംരക്ഷണം നൽകുന്നതിനുമാണ് ഈ നടപടി. ഈ വിഭാഗത്തിൽ കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുതിർന്നവരുടെ വാക്സിനേഷൻ ബൂസ്റ്റർ ഡോസിലേക്ക് കടന്നു. മുതിർന്നവരിലെ വിവിധ പ്രായത്തിലുള്ളവർക്കുള്ള വാക്സിനേഷൻ ഇതുവരെ 48,503,750 ഡോസ് കവിഞ്ഞു. ഇതിൽ 24,888,939 എണ്ണം ആദ്യ ഡോസും 22,962,249 എണ്ണ രണ്ടാം ഡോസും 6,52,562 എണ്ണം ബൂസ്റ്റർ ഡോസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.