ജിദ്ദ: മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്ടിങ് മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ അനുപാതം ഭേദഗതി ചെയ്ത തീരുമാനം നടപ്പാക്കിത്തുടങ്ങിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഈ മേഖലകളിലെ ജോലികളിൽ സ്വദേശിവത്കരണ (നിതാഖാത്) അനുപാതം വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം അടുത്തിടെയാണ് മാനവ വിഭവശേഷി എൻജിനീയർ അഹ്മദ് അൽറാജിഹി പുറപ്പെടുവിച്ചത്. സ്ഥാപനങ്ങളുടെ വലുപ്പത്തിനനുസരിച്ച് നേരത്തെയുണ്ടായിരുന്നതിനെക്കാൾ മൂന്നു ശതമാനമാണ് വർധിപ്പിച്ചിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾക്ക് നിശ്ചയിച്ച നിതാഖാത് അനുപാതം സമയബന്ധിതമായി അവലോകനം ചെയ്തു ജോലികളിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതിന് സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം.
ഞായറാഴ്ച മുതൽ നടപ്പാക്കിയ സ്വദേശിവത്കരണ അനുപാത ഭേദഗതിയിലൂടെ മെയിൻറനൻസ്, ഓപറേഷൻ, കോൺട്രാക്ടിങ് മേഖല വ്യവസ്ഥാപിതമാക്കുകയും വികസിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്ന് മാനവ വിഭവശേഷി മന്ത്രാലയ വക്താവ് നാസിർ അൽഹസാനി പറഞ്ഞു. സ്വദേശികളായ യുവാക്കൾക്കും യുവതികൾക്കും തൊഴിലവസരങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശിവത്കരണ അനുപാതം കൂട്ടാനുള്ള പുതിയ തീരുമാനം നടപ്പാക്കുന്നതോടെ കോൺട്രാക്ടിങ് മേഖലകളിൽ വരുംദിവസങ്ങളിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരം ലഭിക്കും. ഇത് വിദേശ തൊഴിലാളികളെ കാര്യമായിത്തന്നെ ബാധിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.