റിയാദ്: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനവാർഷികം സമുചിതമായി ആഘോഷിച്ച് സൗദിയിലെ പ്രവാസി ഇന്ത്യൻ സമൂഹം. റിയാദിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചത്. എംബസി ഷാർഷെ ദഫെയും ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷനുമായ എൻ. രാം പ്രസാദ് ത്രിവർണ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ദേശഭക്തിഗാനങ്ങൾ മുഴങ്ങി. രാജ്യത്തോടും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരോടും രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ സ്വതന്ത്ര്യദിന സന്ദേശപ്രഭാഷണം ഷാർഷെ ദഫെ എൻ. രാം പ്രസാദ് വായിച്ചു.
സമീപ വർഷങ്ങളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം അഭൂതപൂർവമായ തലത്തിലേക്ക് വളർന്നതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തന്ത്രപ്രധാന പങ്കാളികളാണ്. ശക്തമായ വാണിജ്യ ബന്ധമാണ് ഇരുകൂട്ടരും കാത്തുസൂക്ഷിക്കുന്നത്. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ഈ രാജ്യം നല്കുന്ന സേവനങ്ങള്‍ക്ക് സല്മാന് രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാനോടും പ്രത്യേകം നന്ദിയും കടപ്പാടും ഈ അവസരത്തില്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജി-20 പങ്കാളികൾ എന്ന നിലയിൽ 4300 കോടി യു.എസ് ഡോളറിെൻറ ഉഭയകക്ഷി വ്യാപാരമുണ്ട്. സാംസ്കാരിക പരിപാടികളും അരങ്ങേറി. ഇന്ത്യൻ സമൂഹത്തിെൻറ വിവിധ തുറകളിൽനിന്നുള്ളവർ, ക്ഷണിക്കപ്പെട്ട അതിഥികൾ, നയതന്ത്രജ്ഞർ, സൗദി പൗരന്മാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ എഴുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊണ്ടു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ'മായി ആഘോഷിക്കുന്നതിെൻറ ഭാഗമായി ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികൾക്കുമൊപ്പം സൗദിയിലെ ഇന്ത്യൻ മിഷനും പ്രവാസി സമൂഹവും നിരവധി പരിപാടികൾ ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.