റിയാദ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ റിയാദ് സംഘടിപ്പിച്ച 24ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ശ്രദ്ധേയമായി. സമാപന സമ്മേളനം കിങ് സൗദ് യൂനിവേഴ്സിറ്റി ഫിഖ്ഹ് വിഭാഗം മേധാവി ഡോ. അലി ബിൻ നാസർ അൽശലആൻ ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യും ബുസ്താനി അധ്യക്ഷത വഹിച്ചു.
ബത്ഹ ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റിയുടെ പ്രബോധക വിഭാഗം മേധാവി ശൈഖ് സ്വാലിഹ് ആൽയാബിസ്, കെ.എൻ.എം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി വിശിഷ്ടാതിഥികൾക്ക് ലേൺ ദി ഖുർആൻ പ്രോജക്ട് പരിചയപ്പെടുത്തി. ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും ജോയിൻ സെക്രട്ടറി സാജിദ് കൊച്ചി നന്ദിയും പറഞ്ഞു. ഹാഫിള് അബ്ദുസ്സമീഹ് ഖിറാഅത്ത് നടത്തി.
നാല് വേദികളായി തിരിച്ച സമ്മേളന നഗരിയിൽ വ്യത്യസ്ത സെഷനുകൾ നടന്നു. വിവിധ സെഷനുകളിൽ ശൈഖ് സ്വാലിഹ് ആൽയാബിസ്, നൂർ മുഹമ്മദ് നൂർഷ, എം.എം. അക്ബർ, അഡ്വ. മായിൻകുട്ടി മേത്തർ, അഹമദ് അനസ് മൗലവി, പി. നൗഷാദ് അലി, കബീർ സലഫി പറളി, അബ്ദുനാസർ റൗദ, അബ്ദുറസാക്ക് എടക്കര, ഇക്ബാൽ വേങ്ങര, ഷംസുദ്ദീൻ പുനലൂർ, ഫർഹാൻ ഇസ്ലാഹി, അബ്ദുസ്സലാം ബുസ്താനി, ഷാഫി മാസ്റ്റർ, ഇബ്രാഹിം സുബ്ഹാൻ, പ്രദീപ് ആറ്റിങ്ങൽ, നൗഫൽ പാലക്കാടൻ, അബ്ദുല്ല വല്ലാഞ്ചിറ, അഡ്വ. അബ്ദുൽ ജലീൽ, അബ്ദുറഷീദ് വടക്കൻ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, സുആദ ടീച്ചർ, മീരാ റഹ്മാൻ, അമീന കുനിയിൽ, റാഹില അബ്ദുറഹ്മാൻ, ജസീന മുഹമ്മദ് സുൽഫിക്കർ, ഷാഹിദ ഷംസീർ, ഖമറുന്നിസ നൗഷാദ്, റുക്സാന പാലത്തിങ്ങൽ, താഹിറ ടീച്ചർ, റാഹില അബ്ദു റഹ്മാൻ, ഹനീഫ മാസ്റ്റർ മമ്പാട്, അംജദ് കുനിയിൽ, ഫർഹാൻ കാരക്കുന്ന്, മുഹമ്മദ് ഹാഷിം ആലുവ, അബ്ദുൽ ഗഫൂർ തലശ്ശേരി, ബാസിൽ പുളിക്കൽ, ബുഷ്റ ടീച്ചർ, ദിൽഷ ബാസിൽ, റജീന ടീച്ചർ കണ്ണൂർ, റൂബി ഫെമിന, റസീന ടീച്ചർ, നദീറ ടീച്ചർ തലശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.