ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച പരിപാടിയിൽ ശമീർ സ്വലാഹി സംസാരിക്കുന്നു

മനുഷ്യത്വത്തിന്‍റെ ശത്രുക്കൾക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തണം -ഇന്ത്യൻ ഇസ്​ലാഹി സെന്‍റർ ജിദ്ദ

ജിദ്ദ: സ്ത്രീ പുരുഷ അസമത്വം ഇല്ലാതാക്കുന്നതിന് എന്നപേരില്‍ ജെൻഡര്‍ ന്യൂട്രാലിറ്റിയും മതേതരത്വം സാധ്യമാക്കാനെന്ന പേരില്‍ മതരഹിത വിവാഹങ്ങളും വ്യക്തിസ്വാതന്ത്ര്യം യാഥാര്‍ഥ്യമാക്കാനായി ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ആസ്വാദനവും സമൂഹത്തില്‍ വ്യാപിപ്പിക്കാന്‍ നവ ലിബറല്‍ ആശയങ്ങള്‍ യുവതലമുറയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ജിദ്ദ പ്രബോധകൻ ശമീര്‍ സ്വലാഹി ആഹ്വാനം ചെയ്തു. ജിദ്ദ ശറഫിയ്യ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന വാരാന്ത പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവികമായ ശ്രേഷ്ഠ ഗുണങ്ങളില്‍പ്പെട്ട ലജ്ജാശീലം നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ അധപ്പതിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.

തിന്മകള്‍ ചെയ്തു പരസ്യപ്പെടുത്തുന്ന സമൂഹം വ്യാപകമായ നാശങ്ങളും പരീക്ഷണങ്ങളും അനുഭവിക്കേണ്ടിവരും. മക്കളിലും കുടുംബത്തിലും സര്‍വനാശം വിതയ്‌ക്കുന്ന അരാജകത്വ പ്രവണതകളെ സര്‍വ ശക്തിയോടെയും എതിര്‍ക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്. പാശ്ചാത്യ സമൂഹത്തില്‍ ദീര്‍ഘകാലം നിലനിന്ന പല പ്രവണതകൾക്കുമെതിരിൽ വ്യാപകമായ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് നിയമ നിർമാണങ്ങൾ വരെ നടത്തുമ്പോള്‍ നമ്മുടെ സമൂഹത്തിൽ അതിന്റെ വ്യാപനത്തിനായി നവ ലിബറല്‍ വാദികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്. ഇതിനെതിരെ ഇസ്‌ലാമിക സംസ്കാരത്തിന്റെ മഹിതമായ നിയമങ്ങള്‍ മാത്രമേ ബദല്‍ ആകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Indian Islahi Center Weekend Lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.