ജിദ്ദ: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റേറിയനുമായ എം.പി.വീരേന്ദ്രകുമാർ എം.പിയുടെ നിര്യാണത്തിൽ ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു.
പത്രപ്രവർത്തന മേഖലയിൽ ഏറ്റവും മുതിർന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തിന്റെ വേർപാട് മാധ്യമലോകത്തിന് നികത്താനാവാത്ത വിടവാണ് നൽകിയിരിക്കുന്നത്. മാധ്യമപ്രവർത്തനത്തോടൊപ്പം പുസ്തക രചനയിലും പ്രസാധന മേഖലയിലും രാഷ്ട്രീയത്തിലും അതികായകനായിരുന്ന, പൗരാവകാശ പ്രശ്‌നങ്ങളില്‍ ശക്തമായി ഇടപെടുകയും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയുമെല്ലാം ചെയ്ത അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിനെന്നല്ല ഇന്ത്യക്ക് തന്നെ തീരാനഷ്ട്മാണെന്നും ഫോറം ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.