യാംബു: അൽ മനാർ ഇൻറർനാഷനൽ സ്കൂൾ വിവിധ പരിപാടികളോടെ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളിൽ നടന്ന പരിപാടികൾ ഏറെ ശ്രദ്ധേയമായി. സ്കൂൾ ബോയ്സ് സെക്ഷനിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ പതാകയുയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകൻ റഈസ് അഹ്മദ് സംസാരിച്ചു.
വിദ്യാർഥികളായ ഏദൻ ആന്റണി സുനിൽ, കെവിൻ പലമൂട്ടിൽ, അജി എന്നിവർ ഇംഗ്ലീഷിലും മുഹമ്മദ് സുഹൈൽ ഹിന്ദിയിലും പ്രസംഗിച്ചു. ആരോൺ ബിനു സാം ഗാനമാലപിച്ചു. വിദ്യാർഥികളുടെ വിവിധ ഗ്രൂപ്പുകൾ നടത്തിയ ഡാൻസ്, ദേശഭക്തി ഗാനം, സ്കിറ്റ്, ഹിന്ദി, മലയാളം ഗാനങ്ങൾ എന്നിവ ചടങ്ങിനെ വർണാഭമാക്കി.
പ്രശസ്തരായ ഇന്ത്യൻ സ്വാതന്ത്ര്യസമര നായകന്മാരെ കുറിച്ച് വിവിധ വിദ്യാർഥികൾ വേഷമിട്ട് നടത്തിയ സ്റ്റേജ് ഷോ ആഘോഷ പരിപാടിക്ക് മാറ്റുകൂട്ടി. രാജലക്ഷ്മി എം. നായർ, അബ്ദുൽ അസീസ്, സിദ്ദീഖുൽ അക്ബർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗേൾസ് സെക്ഷനിൽ നടന്ന പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഗേൾസ് സെക്ഷൻ അഡ്മിൻ മാനേജർ ഖുലൂദ് അൽ അഹ്മദി, കോഓഡിനേറ്റർ രഹ്ന ഹരീഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അൻജൂം ഉനൈസ സംസാരിച്ചു. വിദ്യാർഥിനികളുടെ വിവിധ ഗ്രൂപ്പുകൾ നടത്തിയ ദേശഭക്തി ഗാനം, ഗ്രൂപ് ഡാൻസ്, സംഘഗാനം, മൈം തുടങ്ങിയവ ആഘോഷപരിപാടികൾക്ക് മിഴിവേകി. പ്രോഗ്രാം കൺവീനർ രമിത രാധാകൃഷ്ണൻ, മീനു പി. കൈമൾ, ഫിറോസ സുൽത്താന, സിന്ധു ജോസഫ്, ഷമീറ സജീവ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.