അൽഖോബാർ: ഉന്നതകുല ജാതീയന്മാരിൽ മാത്രം നിക്ഷിപ്തമായിരുന്ന ബാങ്ക് ഇടപാടുകളെ സാമൂഹികവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ബാങ്ക് ദേശസാത്കരണ നിയമം ഉൾപ്പെടെ ധീരമായ പല നടപടികളും കൈക്കൊണ്ട ഇന്ദിര പ്രിയദർശിനി സാഹോദര്യത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ഒ.ഐ.സി.സി അൽഖോബാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനം അഭിപ്രാ യപ്പെട്ടു. അൽഖോബാർ അപ്സര ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സൗദി നാഷനൽ പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി വൈസ് പ്രസിഡൻറ് റെജി നെടുമങ്ങാടിന്റെ മാതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി തുടങ്ങിയ സമ്മേളനത്തിൽ പ്രസിഡൻറ് എ.കെ. സജൂബ് അധ്യക്ഷത വഹിച്ചു.
റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ ചന്ദ്രമോഹൻ, ഹനീഫ് റാവുത്തർ, ജനറൽ സെക്രട്ടറി ഇ.കെ. സലിം, സൗദി നാഷനൽ കമ്മിറ്റി വെൽഫയർ കൺവീനർ സിറാജ് പുറക്കാട്, ജില്ല കമ്മിറ്റികളുടെ പ്രസിഡൻറുമാരായ മുസ്തഫ നന്നിയൂർ നംബ്രം, ഗഫൂർ വണ്ടൂർ, നിസാർ മാന്നാർ, ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി പാർവതി സന്തോഷ്, റീജനൽ കമ്മിറ്റി നോമിനി ജോൺ കോഷി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ആയിഷ സജൂബ് സദസ്സിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഷിബിൻ ആറ്റുവ സ്വന്തമായി ഇന്ദിര ഗാന്ധിയെക്കുറിച്ച് എഴുതിയ കവിത സദസ്സിനായി ആല പിച്ചു. അൽഖോബാർ കമ്മിറ്റി ഭാരവാഹികളായ സക്കീർ പറമ്പിൽ, സഗീർ മാമ്പറ, സാജിദ് പാറമ്മൽ, ജെസ്സൽ, കോയ സുബൈർ, ജൂഡ് ജെയിംസ്, ബേസിൽ ജോർജ്, സുബൈർ പാറക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി രാജേഷ് ആറ്റുവ സ്വാഗതവും ട്രഷറർ ഷൈൻ കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.