ജിദ്ദ: സൗദിയിലെ അമിതമായ ചൂട് കണക്കിലെടുത്ത് റിയാദ്, ദമ്മാം, ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകൾ വേനലവധിക്ക് ശേഷം റെഗുലർ ക്ലാസുകൾ തുടങ്ങുന്നത് സെപ്റ്റംബർ മൂന്നിലേക്ക് നീട്ടിയതായി പ്രിൻസിപ്പൽമാർ അറിയിച്ചു. ആഗസ്റ്റ് 21 മുതൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
കെ.ജി മുതൽ എട്ട് വരെ ക്ലാസുകളിൽ പൂർണമായും പഠനം നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ, അധ്യായന ദിനങ്ങൾ നഷ്ടപ്പെടാതിരിക്കാനായി ഒമ്പത് മുതൽ 12 വരെ ക്ലാസുകൾ ആഗസ്റ്റ് 31 വരെ ഓൺലൈനിൽ നടക്കും. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ക്ലാസ് ടീച്ചർമാർ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്നും കുട്ടികള്‍ ഓണ്‍ലൈനില്‍ ഹാജരാകുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും പ്രിൻസിപ്പൽമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.