റിയാദ്: അറബ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇറാന്റെ ഇടപെടൽ ചർച്ച ചെയ്യുന്നതിനും ഇറാനുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനുമായി അറബ് ലീഗ് അംഗരാജ്യ ഉന്നതതല സമിതി യോഗം ചേർന്നു. ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽറാസി അധ്യക്ഷത വഹിച്ചു.
ഇറാനുമായി ബന്ധപ്പെട്ട പ്രതിസന്ധിയെയും അതിനോടുള്ള അറബ് പ്രതികരണങ്ങളെയും കുറിച്ചുള്ള കരട് രാഷ്ട്രീയ പ്രമേയം യോഗം അവലോകനം ചെയ്തു. ഭേദഗതികളോടെയുള്ള കരട് പ്രമേയം അറബ് ലീഗിന്റെ 159ാമത് അറബ് മന്ത്രിതല സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
മേഖലയിലെ പ്രതിസന്ധി സംബന്ധിച്ചും അധിനിവേശ നഗരമായ ജറൂസലമിലെ ഇസ്രായേൽ നടപടികൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും അറബ് ലീഗ് സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ട് യോഗം അവലോകനം ചെയ്തു. ജോർഡന്റെ അധ്യക്ഷതയിൽ ചേർന്ന അറബ് ലീഗ് മന്ത്രിതല സമിതിയുടെ യോഗത്തിലും ഡോ. റാസി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.